Home Featured ബെംഗളൂരു: മണ്ണിടിഞ്ഞ് മരിച്ച തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി സുനിൽ കുമാർ

ബെംഗളൂരു: മണ്ണിടിഞ്ഞ് മരിച്ച തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി സുനിൽ കുമാർ

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗളൂരുവിലെ പഞ്ചിക്കലിൽ മൂന്ന് മലയാളി റബർ ടാപ്പിംഗ് തൊഴിലാളികൾ മണ്ണിടിഞ്ഞ് മരിച്ച സ്ഥലം ദക്ഷിണ കന്നഡ ജില്ലാ ചുമതല വഹിക്കുന്ന മന്ത്രി സുനിൽ കുമാർ ഇന്ന് ഉച്ചയോടെ സന്ദർശിച്ചു.മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ ലഭിച്ചുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനുള്ള വഴി തേടുമെന്ന് മന്ത്രി അറിയിച്ചു. രാജേഷ് നായിക് എം. എൽ. എ, ജില്ലാ ഡെപ്യൂട്ടി കമീഷണർ ഡോ. കെ വി രാജേന്ദ്ര എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group