കന്നഡ ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നിർമിക്കുന്ന എല്ലാ വ്യാവസായിക, ഉപഭോക്തൃ ഉല്‍പന്നങ്ങളുടെയും പേരുകളും ഉപയോഗ നിർദേശങ്ങളും മറ്റ് ഭാഷകള്‍ക്കൊപ്പം കന്നഡയില്‍ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിറക്കി കർണാടക സർക്കാർ.സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളില്‍ നിർമിക്കുന്ന എല്ലാ വ്യാവസായിക, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കും നിർദേശം ബാധകമാണ്. ”ഭാഷ ആ നാടിന്റെ സംസ്കാരത്തെയും പാരമ്ബര്യത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
ഒരു ഭാഷ വികസിക്കണമെങ്കില്‍ ആ നാട്ടിലെ ഉല്‍പാദനം, വിപണനം, ബിസിനസ് എന്നിവ പ്രാദേശിക ഭാഷയിലായിരിക്കണം. കന്നഡ ഭാഷയുടെ സമഗ്രമായ വികസനത്തിനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും കന്നഡിഗർക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ് 2024 മാർച്ച് 12 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കന്നഡ ഭാഷാ സമഗ്ര വികസന നിയമം 2022 സർക്കാർ നടപ്പിലാക്കിയത്.
പ്രസ്തുത നിയമപ്രകാരം സംസ്ഥാനത്തിനുള്ളില്‍ നിർമിക്കുകയും വില്‍ക്കുകയും ചെയ്യുന്ന എല്ലാ വ്യാവസായിക, മറ്റു ഉപഭോക്തൃ ഉല്‍പന്നങ്ങളുടെയും പേരുകളും അവയുടെ ഉപയോഗത്തിനുള്ള നിർദേശങ്ങളും മറ്റേതെങ്കിലും ഭാഷക്കൊപ്പം കന്നഡയിലായിരിക്കണമെന്നും” സർക്കുലറില്‍ പറയുന്നു. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളില്‍ നിർമിക്കുന്ന എല്ലാ വ്യാവസായിക, ഉപഭോക്തൃ ഉല്‍പന്നങ്ങളിലും മറ്റു ഭാഷകള്‍ക്കൊപ്പം കന്നഡയിലും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള പേരുകളും നിർദേശങ്ങളും നിർബന്ധമായും അച്ചടിക്കാൻ നിർദേശിക്കുന്നു.
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്കേസില്‍; അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസില്‍. റോത്തഗ് ജില്ലയില്‍ ബസ് സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.ഹിമാനി നാർവാലാണ് മരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഹിമാനി പങ്കെടുത്തിരുന്നു.ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാരനാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് കണ്ടെത്തിയത്. ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. റോത്തഗിലെ വിജയ് നഗർ മേഖലയിലാണ് ഹിമാനിയുടെ വീട്.
പോസ്റ്റ്മാർട്ടത്തിനായി റോത്തഗിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിലേക്ക് പെണ്‍കുട്ടിയുടെ മൃതദേഹം മാറ്റിയിട്ടുണ്ട്. ഹിമാനയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പാർട്ടി എം.എല്‍.എ ബി.ബി ബാത്ര ആവശ്യപ്പെട്ടു. പാർട്ടിയുടെ എല്ലാ പരിപാടികളിലും സഹകരിക്കുന്നയാളാണ് ഹിമാനിയെന്നും അദ്ദേഹം പറഞ്ഞു
അതേസമയം, കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി സംപാല പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് വിജേന്ദ്ര സിങ് പറഞ്ഞു. പോസ്ററ്മാർട്ടത്തിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാനിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് മുൻ ഹരിയാന മുഖ്യമന്ത്രി ദീപേന്ദർ ഹൂഡ പറഞ്ഞു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. കൊലപാതകത്തില്‍ ശക്തമായ അന്വേഷണം നടത്തണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവർ പറഞ്ഞു.