
ബെംഗളൂരു കോവിഡ് നിയ ന്ത്രണവും ഡീസൽ വില വർധ നയും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കർണാടക ആർടിസിക്ക് ആശ്വാ സമായി നമ്മ കാർഗോ സർവീ സ്. ബസ് സർവീസുകൾ പുന രാരംഭിച്ചതോടെ കാർഗോ സർ വീസിലൂടെയുള്ള പ്രതിദിന വരുമാനം 2.5 ലക്ഷം രൂപ വരെ യായി ഉയർന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് സംസ്ഥാനാന്തര റൂട്ടിൽ ഉൾപ്പെടെ കാർഗോ സർവീസ് ആരംഭിച്ചത്.ഭക്ഷണവും വസ്ത്രവുമുൾ പ്പെടെ വിവിധ സ്ഥലങ്ങളിലെ കർണാടക ആർടിസി ഡിപ്പോ കളിലെ കാർഗോ കൗണ്ടറുക ളിലെത്തി അയയ്ക്കാം. 24 മണിക്കൂറിനു ള്ളിൽ ലഭിക്കും.ഡിപ്പോകളിൽ നേരിട്ടെത്തി കാർഗോ കൈപ്പറ്റാം. കേരള ത്തിലെ കർണാടക ആർടിസി കൗണ്ടറുകളിലും സേവനം ലഭ്യമാണ്. വെബ്സൈറ്റ്: ksrtclogistics.in
കേരള ആർടിസിയുടെ പാ ഴ്സൽ സർവീസ് പുനരാരംഭി ക്കുന്നത് വൈകുന്നു. 2015ൽ കേരള ആർടിസി പാഴ്സൽ സർവീസ് ആരംഭിച്ചിരുന്നെങ്കി ലും സ്വകാര്യ ഏജൻസിയുമാ യുള്ള കരാർ അവസാനിപ്പിച്ച തോടെ ബെംഗളൂരു ഉൾപ്പെടെ യുള്ള സംസ്ഥാനാന്തര റൂട്ടിൽ കോവിഡിന് മുൻപേ തന്നെ ഇത് നിലച്ചു. കുറിയർ സേവന ങ്ങൾക്കുള്ള തുകയിൽ നിന്ന് നിശ്ചിത ശതമാനം എ സ്ആർടിസിക്ക് നൽകണമെന്ന വ്യവസ്ഥയിൽ 5 വർഷത്തേ ക്കായിരുന്നു കരാർ.
