ബെംഗളൂരു: കർണാടകയിൽ പ്രതിദിന കോവിഡ് നിരക്കിൽ വർധന തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 19067 പേർക്കാണ്. 4603 പേർ ഇന്ന് രോഗമുക്തി നേടി. 81 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്..
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1161065 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1014152. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 133543.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 13351. ഇന്ന് നടത്തിയ സാമ്പിൾ പരിശോധനകൾ 145645 ആണ്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 13.09 ശതമാനം. 620 പേരാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
പിടുത്തം വിട്ടു കേരളത്തിൽ കോവിഡ് ; ഇന്ന് 18,257 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ബെംഗളൂരു അർബനിൽ ഇന്ന് 12793 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2560 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 60 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5123 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 546635 ആണ്. ചികിത്സയിലുള്ളവർ 97897.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ