ബെംഗളൂരു സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ സംഘടിപ്പിച്ച ക്രിസ്മസ് കാരൾ മത്സരം ബോൺ നാതാലേയിൽ ഹെന്നൂർ സെന്റ് മേരീസ് മലങ്കര പള്ളി ടീം ജേതാക്കളായി. 25,000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. ഹൊങ്ങസാന്ദ്ര ഹോളിഫാമിലി പള്ളി, കർമലരാം മൗണ്ട് കാർമൽ പള്ളി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 13 ടീമുകൾ പങ്കെടുത്ത മത്സരം ചലചിത്ര നടി അഞ്ജു അരവിന്ദ് ഉദ്ഘാടനം ചെയ്തു. സമാജം സംസ്ഥാന പ്രസിഡന്റ് ചന്ദ്രസേനൻ, സെക്രട്ടറി കെ.പി ശശിധരൻ, സോൺ ചെയർമാൻ സന്തോഷ് തൈക്കാട്ടിൽ, ഷാജൻ ജോസഫ്, ടോണി കടവിൽ, ദിവ്യ രാജ്, ജോഷി ഏബ്രഹാം, എന്നിവർ പങ്കെടുത്തു. കോവിഡ് മുന്നണി പോരാളിയായ ജാലമ്മയെ ചടങ്ങിൽ ആദരിച്ചു.
previous post