ബെംഗളൂരു: കലബുറഗി വിമാനത്താവളത്തിന് ബോംബ് ഭീഷണി. ബോംബ് സ്ക്വാഡിൻ്റെയും ഡോഗ് സ്ക്വാഡിൻ്റെയും സഹായത്തോടെ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല. തിങ്കളാഴ്ച രാവിലെ വിമാനത്താവള ഡയറക്ടർക്ക് ഇ-മെയിൽ വഴിയാണ് സന്ദേശമെത്തിയത്.
വിമാനത്താവളത്തിനത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് വിമാന ങ്ങളിലെ യാത്രക്കാരെ ഒഴിപ്പിച്ചു. ബെംഗളൂരുവിൽനിന്നത്തിയ സ്റ്റാർ എയർഫ്ലൈറ്റ് സുരക്ഷയുടെ ഭാഗമായി ടെർമിനൽ കെട്ടിടത്തിൽനിന്ന് അകലെയായി പാർക്ക് ചെയ്തു. റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഈ വിമാനത്തി ലുണ്ടായിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വ്യാജഭീഷണിയാണെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തെത്തുടർന്ന് വിമാനങ്ങളുടെ മടക്കയാത്ര റദ്ദാക്കിയത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കി. ചെറുകിട വ്യവസായ മന്ത്രി ശരണബസപ്പ ദർശനാപുര കല ബുറഗിയിൽനിന്ന് ബെംഗളൂരുവിലേക്ക് വരാനിരുന്നതായിരുന്നു. ഉദ്യോഗസ്ഥർ വിദഗ്ധപരിശോധന നടത്തിയെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.