ദില്ലി: കർണാടകയിലെ ഹിജാബ് നിരോധനകേസിൽ സുപ്രീംകോടതിയിൽ വാദം തുടരുന്നതിനിടെ ഇസ്ലാമിക ശിരോവസ്ത്രത്തെ സാരിത്തലപ്പു കൊണ്ട് തല മൂടുന്നതിനോടുപമിച്ച് ജനതാദൾ സെക്കുലർ നേതാവ് രംഗത്ത്. രാഷ്ട്രപതി ദ്രൗപദി മുർമു സാരിത്തലപ്പാൽ തല മൂടാറുണ്ടല്ലോ, അത് പോപ്പുലർ ഫ്രണ്ട് ഗൂഢാലോചനയാണോ എന്നാണ് ജനതാദൾ സെക്കുലർ കർണാടക അധ്യക്ഷൻ സി എം ഇബ്രാഹിം ഇന്ന് ചോദിച്ചത്.
“ഇന്ദിരാ ഗാന്ധി സാരിത്തലപ്പാൽ തല മൂടാറുണ്ടായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതിയും അങ്ങനെ ചെയ്യുന്നുണ്ട്. ഇങ്ങനെ തലയും മുഖലും മൂടുന്നവർക്കെല്ലാം പിന്നിൽ പോപ്പുലർ ഫ്രണ്ടാണ് എന്നാണോ പറയുന്നത്. സാരിത്തലപ്പ് കൊണ്ട് തല മൂടുന്നത് ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. അത് ഇന്ത്യയുടെ സംസ്കാരമാണ്.” സി എം ഇബ്രാഹിം പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് കർണാടക സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ പറഞ്ഞത്. 2021 മുതൽ സ്കൂളുകളിലാരും ഹിജാബ് ധരിച്ചെത്തിയിട്ടില്ലെന്നും സർക്കാർ പറഞ്ഞു. 2022 ഫെബ്രുവരിയിലാണ് ഹിജാബ് നിരോധന ഉത്തരവ് കർണാടക സർക്കാർ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് സ്കൂളുകളിലും കോളേജുകളിലും ഹിജാബോ മറ്റ് ശിരോവസ്ത്രങ്ങളോ ധരിക്കാൻ പാടില്ല.
രാജസ്ഥാനിലെ വേഷവിതാനം സംബന്ധിച്ചും ജെഡിഎസ് നേതാവ് പരാമർശിച്ചു. “രാജസ്ഥാനിലെ സ്ത്രീകൾ അവരുടെ മുഖം പുറത്തുകാണിക്കാറില്ല. സാരിത്തലപ്പുകൊണ്ട് അങ്ങനെയാണ് അവർ മുഖവും തലയും മറയ്ക്കാറുള്ളത്. അത് നിരോധിക്കാൻ പറ്റുമോ? അത് മുസ്ലീം രീതിയാണെന്ന് പറയാൻ പറ്റുമോ? ഹിജാബും സാരിത്തലപ്പും ഭാഷയിൽ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. രണ്ടും നിർവ്വഹിക്കുന്ന ധർമ്മം ഒന്നാണ്.” സി എം ഇബ്രാഹിം പറഞ്ഞു.
ഹിജാബ് മുസ്ലീംകളുടെ വ്യക്തിത്വത്തെ തെളിയിക്കുന്ന ഒന്നാണെന്നാണ് നിരോധനത്തെ എതിർക്കുന്നവർ കോടതിയിൽ വാദിക്കുന്നത്. ന്യൂനപക്ഷത്തെ പാർശ്വവൽക്കരിക്കുന്നതിനുള്ള, കർണാടക സർക്കാരിന്റെ നടപടിക്രമങ്ങളിൽ ഒന്നു മാത്രമാണ് ഹിജാബ് നിരോധനമെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ കോടതിയിൽ പറഞ്ഞു.
പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു ; ഡോക്ടറെ യുവതിയും കൂട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി
ബെംഗളൂരു: പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഡോക്ടറെ യുവതിയും കൂട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി.
ചെന്നൈ സ്വദേശിയായ ഡോ.വികാഷ് രാജനെ (27) ആണ് പ്രതിശ്രുത വധുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബിടിഎം ലേഔട്ടില്‍ ആണ് സംഭവം. യുവതിയുടെ നഗ്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പുറമെ വികാഷ് തന്‍റെ സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുത്തിരുന്നു. ഇതറിഞ്ഞ പ്രതിശ്രുത വധു കൂട്ടുകാരുമായെത്തി യുവാവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിശ്രുത വധുവായ യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് യുവ ഡോക്ടറെ കൊലപ്പെടുത്തിയത്. ഇവരില്‍ സൂര്യ ഒളിവിലാണ്. മറ്റ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ താമസിക്കുന്ന ബിടിഎം ലേഔട്ടിലെ താമസക്കാരാണ് പ്രതികളെല്ലാവരും. ആര്‍ക്കിടെക്‌ടുമാരുമാണ് ഇവര്‍. ഡോക്ടറുമായി സൌഹൃദത്തിലുമായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പട്ട വികാഷും യുവതിയും രണ്ടു വര്‍ഷമായി സൗഹൃദത്തിലും പ്രണയത്തിലുമായിരുന്നു. യുക്രെയ്‌നില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ്, രണ്ടുവര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണു ബെംഗളൂരുവിലേക്ക് വന്നത്. ദേശീയ മെഡിക്കല്‍ മിഷന്റെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് പരീക്ഷ പരിശീലനത്തിനായാണ് വികാഷ് ബെംഗളൂരുവില്‍ എത്തിയത്. പ്രണയത്തിലായിരുന്ന വികാഷും യുവതിയും വിവാഹിതരാകാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ്, പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചത്.
ഡോക്ടറായ യുവാവ് തന്‍റെ പ്രതിശ്രുതവധുവിന്‍റെ നന്ഗന ചിത്രങ്ങള്‍ തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. സെപ്റ്റംബര്‍ എട്ടിനാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്നചിത്രങ്ങള്‍ യുവതി കണ്ടത്. ചിത്രങ്ങള്‍ കണ്ട് ഞെട്ടിയ വികാഷിനോട് ഇതേപ്പറ്റി ചോദിച്ചു. എന്നാല്‍ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു എന്നായിരുന്നു വികാഷിന്‍റെ പ്രതികരണം. ഇതോടെ ഇരുവരും തമ്മില്‍ വഴക്കിട്ടു. പിന്നീട് യുവതി തന്‍റെ സഹപാഠിയായ സുശീലിനോട് ഇക്കാര്യം പറഞ്ഞു. ഇരുവരും വികാഷിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. സുഹൃത്തുക്കളായ ഗൗതവും സൂര്യയും ഇവരുടെ കൂടെച്ചേരുകയായിരുന്നു.
സെപ്റ്റംബര്‍ 10ന് വികാഷിനെ യുവതി സുഹൃത്തായ സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ചൂലുകളും വെള്ളക്കുപ്പിയും മറ്റും ഉപയോഗിച്ചു വികാഷിനെ ഇവര്‍ മര്‍ദിച്ചു. അടിയേറ്റ് അവശനായ വികാഷിനെ ഇവര്‍ പിന്നീട് ആശുപത്രിയിലെത്തിച്ചു. വികാഷിന്റെ സഹോദരന്‍ വിജയ്‌യെ യുവതി വിവരം അറിയിക്കുകയും ചെയ്തു. വിവരം താന്‍ ഫോണ്‍ വിളിക്കുന്നതിനിടെ, സുഹൃത്തുക്കളും വികാഷും തമ്മില്‍ വഴക്കുണ്ടാവുകയും അവര്‍ മര്‍ദിച്ചെന്നുമാണു യുവതി പറഞ്ഞത്.
എന്നാല്‍ ചികിത്സയ്ക്കിടെ യുവാവ് സെപ്റ്റംബര്‍ 14ന് മരണപ്പെടുകയായിരുന്നു. വികാഷിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണു പ്രതികളുടെ മൊഴി. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. യുവതിയെ ചോദ്യം ചെയ്തതോടെയാണ് പ്രതികളുടെ പ്രതികാരവും മര്‍ദ്ദനവും വെളിപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.