Home covid19 വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റൈൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു കർണാടക ; 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റൈൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു കർണാടക ; 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ

by admin

ബെംഗളൂരു: കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ. വിദേശത്ത് നിന്നും സംസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവർ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നേരത്തെ വിദേശത്ത് നിന്നും തിരികെ എത്തി കൊറോണ സ്ഥിരീകരിച്ചവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായില്ലെങ്കിൽ വീട്ടിൽ ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മതിയായിരുന്നു. എന്നാൽ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായില്ലെങ്കിലും കൊറോണ സ്ഥിരീകരിച്ചവർ സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ കഴിയണം. ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കും, അല്ലാത്തവർക്കും നിയന്ത്രണം ബാധകമാണ്. 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇവർ തുടർന്ന് വീട്ടിൽ മടങ്ങി എത്തിയ ശേഷവും ഏഴ് ദിവസം ക്വാറന്റൈനിൽ തുടരണമെന്നാണ് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചത്.

ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മൂന്നര ശതമാനത്തിന് അടുത്താണ് കർണാടകയിൽ നിലവിൽ ടിപിആര്‍. കൊവിഡ് കേസുകൾ രണ്ട് മടങ്ങ് കേസുകള്‍ വര്‍ധിച്ചു. വരുന്ന ആറ് ആഴ്ച അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം. നഴ്സിങ്ങ് പാരാമെഡിക്കല്‍ കോളേജുകളും 10,12 ക്ലാസുകളും ഒഴികെ സ്കൂളുകള്‍ അടച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ അമ്പത് ശതമാനം പേരുമായാണ് പ്രവര്‍ത്തിക്കുന്നത്. വാരാന്ത്യങ്ങളില്‍ പൊതുഗതാഗതം ഉണ്ടാകില്ല. മെട്രോ സര്‍വ്വീസുകളുടെ എണ്ണവും വെട്ടിചുരുക്കി.

രാജ്യത്താകമാനം കോവിഡ് കേസുകൾ ഉയരുന്നതിനിടയിൽ ഇന്ന് കർണാടകയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 5031 കോവിഡ് കേസുകൾ ; അതിൽ 4324 കേസുകളും റിപ്പോർട്ട് ചെയ്തത് ബെംഗളൂരു നഗര ജില്ലയിലാണ് .ടെസ്റ്റ് പോസിറ്റീവിറ്റി 3.95% ആയി ഉയർന്നു .ഒരു കോവിഡ് മരണമാണ് ഇന്ന് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് , അതും ബെംഗളുരുവിലാണ് .

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2630 ആയി. ഒമിക്രോണിനൊപ്പം തന്നെ പ്രതിദിന കോവിഡ് കേസുകളിലും വന്‍ വര്‍ധനയാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്.ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.\

പിടുത്തം വിട്ട് കർണാടകയിലെ കോവിഡ് കേസുകൾ ; ഇന്ന് 5000 നും മുകളിൽ പേർക്ക് റിപ്പോർട്ട് ചെയ്തു : വിശദമായി വായിക്കാം

You may also like

error: Content is protected !!
Join Our WhatsApp Group