ബെംഗളൂരു : ഓൺലൈൻ പ്ലാറ്റ്ഫോമുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഓർഡിനൻസ് കർണാടക സർക്കാർ പുറത്തിറക്കി.ഇതുപ്രകാരം ഗിഗ് തൊഴിലാളികൾക്ക് ക്ഷേമബോർഡ് രൂപവത്കരിക്കും. കർണാടക പ്ലാറ്റ്ഫോം ബേസ്‌ഡ് ഗിഗ് വർക്കേഴ്സ്(സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽഫെയർ)ഓർഡിനൻസ്, 2025 ആണ് വിജ്ഞാപനം ചെയ്തത്.
ക്ഷേമബോർഡിനാവശ്യമായ ഫണ്ട് കണ്ടെത്താൻ ഗിഗ് തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനികളുടെ സേവനങ്ങൾക്ക് അഞ്ചുശതമാനംവരെ സെസ് ഏർപ്പെടുത്താൻ ഓർഡിനൻസ് വ്യവസ്ഥചെയ്യുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട്, ഒല, ഉബർ തുടങ്ങിയ കമ്പനികളുടെ സേവനങ്ങൾക്കായിരിക്കും സെസ് ഏർപ്പെടുത്തുക. സെസ് ഇനത്തിൽ പിരിക്കുന്നതിനൊപ്പം ബാക്കിവേണ്ട തുക സർക്കാർ നൽകും.
ഒളിച്ചോടും മുൻപ് കാമുകി മരിച്ചെന്ന് വരുത്തിതീര്‍ക്കാൻ വൃദ്ധനെ കൊന്ന് തീ കൊളുത്തി; കമിതാക്കള്‍ പിടിയില്‍
ഒളിച്ചോടും മുൻപ് കാമുകി മരിച്ചെന്ന് വരുത്തിതീർക്കാൻ വൃദ്ധനെ കൊന്ന് തീ കൊളുത്തിയ കമിതാക്കള്‍ പിടിയില്‍. കാമുകയുടെ വസ്ത്രങ്ങളും ആഭരണവും ധരിപ്പിച്ചാണ് തീകൊളുത്തിയത്.എന്നാല്‍ മൃതദേഹം പൂർണമായി കത്താതിരുന്നതോടെ പദ്ധതി തുടക്കത്തിലേ പാളുകയായിരുന്നു. ഗുജറാത്തിലെ പാട്ടനിലാണ് സംഭവംഇന്നലെയാണ് പാട്ടനിലെ ജക്കോതാര എന്ന വീടിന് പുറകില്‍ ദളിത് വൃദ്ധൻറെ മൃതദേഹം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ ഉണ്ടായിരുന്നതോ സ്ത്രീയുടെ വസ്ത്രവും.
ദുരൂഹയില്‍ കേസെടുത്ത പൊലീസിന് മൃതദേഹം കണ്ടെടുത്ത വീട്ടില്‍ നിന്ന് മറ്റൊരു പരാതിയും കിട്ടി. ഗീത അഹിർ എന്ന തൻറെ ഭാര്യയെ കാണാനില്ലെന്ന് ഭർത്താവാണ് പരാതി നല്‍കിയത്. പാലൻപൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗീതയെയും കാമുകൻ ഭരത്തിനെയും പിടികൂടിയതോടെയാണ് സംഭവങ്ങളുടെ ദുരൂഹത നീങ്ങുന്നത്.ഗീത ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർത്ത് ഒളിച്ചോടി ജീവിക്കാനായിരുന്നു ഇരുവരുടേയും പദ്ധതി.
ഭർത്താവും കുടുംബവും തെരഞ്ഞ് വരുന്നത് തടയാനായിരുന്നു ഈ കുബുദ്ധി. അതിനായി ഹരിജീ സോളങ്കി എന്ന ദളിത് വൃദ്ധനെ കഴുത്ത് ഞെരിച്ച് കൊന്നു. പിന്നീട് ഗീതയുടെ വീടിന് സമീപം എത്തിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ചു. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം ഇരുവരും സ്ഥലം വിട്ടു. എന്നാല്‍ മൃതദേഹം ഭാഗികമായി കത്താത്തതാണ് പദ്ധതി വേഗം പൊളിയാൻ കാരണം. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്.