Home തിരഞ്ഞെടുത്ത വാർത്തകൾ വിദ്വേഷപ്രസംഗത്തിനു തടയിടാൻ കർണാടക; നിയമസഭയിൽ ബിൽ അവതരിപ്പിച്ചു

വിദ്വേഷപ്രസംഗത്തിനു തടയിടാൻ കർണാടക; നിയമസഭയിൽ ബിൽ അവതരിപ്പിച്ചു

by admin

ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളുംപ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു. വിദ്വേ ഷപ്രസംഗത്തിന് ഒരുലക്ഷംരൂപ വരെ പി ഴയും പത്തുവർഷംവരെ തടവും ഉറപ്പുവ രുത്തുന്ന നിയമനിർമാണത്തെ പ്രതിപ ക്ഷമായ ബിജെപി എതിർത്തുവെങ്കിലും ഭരണപക്ഷം ബിൽ നിയമസഭയുടെ മേ ശപ്പുറത്ത് വയ്ക്കുകയായിരുന്നു. ഇവയിന്മേൽ പിന്നീട് ചർച്ച നടക്കും.

ബില്ലിന് നേരത്തേ മന്ത്രിസഭയുടെ അം ഗീകാരം ലഭിച്ചിരുന്നു. ജാതി, മതം, ലിംഗ ഭേദം, വ്യക്തിവിരോധം തുടങ്ങിയ കാര്യ ങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വിദ്വേ ഷപ്രസംഗങ്ങളാണ് ബിൽ അനുസരിച്ച് കുറ്റകരമായി കണക്കാക്കുക. അത്തരം പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നതു കുറ്റക രമാണെന്നും വിദ്വേഷപ്രസംഗത്തിന് വേ ദിയൊരുക്കുന്ന കൂട്ടായ്‌മകൾ, സംഘടന കൾ, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ എന്നിവ കുറ്റകൃത്യത്തിൻറെ പരിധിയിൽ വരുമെന്നും ബില്ലിൽ പറയുന്നു. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഉൾപ്പെടെ വിദ്വേഷം പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവുശിക്ഷയും 50,000 രൂപ വരെ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.വിദ്വേഷപ്രസംഗം തങ്ങളുടെ അറിവോ ടെയല്ലെങ്കിൽ അത് തെളിയിക്കേണ്ട ഉ ത്തരവാദിത്വം വേദിയൊരുക്കുന്നവരുടേ താണെന്ന ചട്ടവും നിർദേശിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group