Home Featured കര്‍ണാടക; വൈദ്യുതി നിരക്ക് കൂട്ടണമെന്ന് വിതരണകമ്ബനികള്‍

കര്‍ണാടക; വൈദ്യുതി നിരക്ക് കൂട്ടണമെന്ന് വിതരണകമ്ബനികള്‍

by admin

ബംഗളൂരു: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി വിതരണ കമ്ബനികള്‍ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷന് (കെ.ഇ.ആർ.സി) നിർദേശം അയച്ചു. വരുമാനത്തെ അപേക്ഷിച്ച്‌ ചെലവ് വർധിച്ചതായി ചൂണ്ടിക്കാട്ടിയാണ് എല്ലാ കമ്ബനികളും ആവശ്യം ഉന്നയിച്ചത്. ഗാർഹിക ഉപഭോക്താക്കള്‍ക്ക് 0.49 പൈസ വർധിപ്പിക്കാനാണ് ബംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി (ബെസ്കോം) നിർദേശിച്ചത്.

വിതരണ നഷ്ടവും വൈദ്യുതി വാങ്ങല്‍ ചെലവുമാണ് നിർദിഷ്ട വർധനവിന് കാരണമായി ബെസ്കോം ചൂണ്ടിക്കാട്ടുന്നത്. ഗുല്‍ബർഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി (ജെസ്കോം) 1.63 രൂപ വർധിപ്പിക്കാനാണ് നിർദേശിച്ചത്. നിലവിലെ വരുമാനത്തെ അപേക്ഷിച്ച്‌ ഉയർന്ന ചെലവ് ചൂണ്ടിക്കാണിച്ച്‌ മംഗളൂരു വൈദ്യുതി വിതരണ കമ്ബനി (മെസ്കോം) നിരക്ക് 0.59 പൈസ വർധിപ്പിക്കാൻ നിർദേശിച്ചു.

വൈദ്യുതി വില യൂനിറ്റിന് 0.57 പൈസ കൂട്ടുമെന്നാണ് ഹൂബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനിയുടെ (ഹെസ്‌കോം) ആവശ്യം. ചാമുണ്ഡേശ്വരി ഇലക്‌ട്രിസിറ്റി സപ്ലൈ കോർപറേഷൻ (ചെസ്‌കോം) വൈദ്യുതി വില യൂനിറ്റിന് 0.50 പൈസ കൂട്ടാൻ ശിപാർശ ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group