Home Featured ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിരക്ക് കുത്തനെയുയര്‍ത്തി കര്‍ണാടക

ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിരക്ക് കുത്തനെയുയര്‍ത്തി കര്‍ണാടക

by admin

ജനന-മരണ സർട്ടിഫിക്കറ്റുകള്‍ക്ക് നിരക്ക് കുത്തനെയുയർത്തി കർണാടക സർക്കാർ. അഞ്ചു രൂപയുണ്ടായിരുന്ന ജനന സർട്ടിഫിക്കറ്റിന് ഇനി 50 രൂപ നല്‍കണം.രണ്ടു രൂപക്ക് ലഭിച്ചിരുന്ന മരണ സർട്ടിഫിക്കറ്റിന് ഇനി 20 രൂപയും നല്‍കണം. നിരക്കില്‍ 10 മടങ്ങിന്‍റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ജനനം അല്ലെങ്കില്‍ മരണം നടന്നതിനു ശേഷമുള്ള ആദ്യ 21 ദിവസത്തിനുള്ളില്‍ അപേക്ഷിക്കുകയാണെങ്കില്‍ സർട്ടിഫിക്കറ്റുകള്‍ സൗജന്യമാണ്.

30 ദിവസത്തിനുശേഷം സർട്ടിഫിക്കറ്റുകളുടെ അഞ്ച് കോപ്പികള്‍ ലഭിക്കണമെങ്കില്‍ ഇനി മുതല്‍ 250 രൂപ നല്‍കേണ്ടി വരും. നേരത്തേ ഇത് 25 രൂപയായിരുന്നു. നിരക്കുവർധനയെ വിമർശിച്ച്‌ പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ സൗജന്യങ്ങളാണ് സർക്കാറിനെ ഇത്തരമൊരു പ്രതിസന്ധിയിലെത്തി

ജിബിഎസ് രോഗം ബധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു

മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ 63 വയസ്സുള്ള ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഗില്ലിൻ-ബാരെ സിൻഡ്രോം (ജിബിഎസ്) ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി.പനി, വയറിളക്കം, കൈകാലുകളിലെ ബലഹീനത എന്നിവയെ തുടർന്ന് സിൻഗഡ് റോഡ് പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളാണ് മരണത്തിനു കീഴടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി.ബുധനാഴ്ച ഇയാളുടെ നില വഷളാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നെന്ന് പൂനെ മുനിസിപ്പല്‍ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

മൂന്ന് പുതിയ കേസുകള്‍ കൂടി കണ്ടെത്തിയതോടെ പൂനെയില്‍ ജിബിഎസ് കേസുകളുടെ എണ്ണം 173 ആയി ഉയർന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവരില്‍ 140 പേർക്ക് ജിബിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.173 പേരില്‍ 34 പേർ പൂനെ മുനിസിപ്പല്‍ കോർപ്പറേഷൻ പരിധിയില്‍ നിന്നുള്ളവരും, 87 പേർ പിഎംസി പ്രദേശത്തെ ഗ്രാമങ്ങളില്‍ നിന്നുള്ളവരും, 22 പേർ പിംപ്രി ചിഞ്ച്‌വാഡ് സിവില്‍ പരിധിയില്‍ നിന്നുള്ളവരും, 22 പേർ ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരും, എട്ട് പേർ മറ്റ് ജില്ലകളില്‍ നിന്നുള്ളവരുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.173 പേരില്‍ 72 പേരെ ഡിസ്ചാർജ് ചെയ്തു. നിലവില്‍ ചികിത്സയിലുള്ള 55 പേർ ഐസിയുവിലും 21 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചതായി അധികാരികള്‍ വ്യക്തമാക്കി

You may also like

error: Content is protected !!
Join Our WhatsApp Group