Home കർണാടക വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ, കര്‍ണാടക ഹൈക്കോടതി ഉത്തരവ്

വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ, കര്‍ണാടക ഹൈക്കോടതി ഉത്തരവ്

by admin

ബെംഗളൂരു: കർണാടകയില്‍ വനിതാ ജീവനക്കാർക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.ജസ്റ്റിസ് ജ്യോതി എം ആണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ വിജ്ഞാപനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ഹോട്ടല്‍സ് അസോസിയേഷൻ ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.നിയമം വഴി സ്ഥാപിക്കാത്ത ഒരവധിയാണ് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്ന്, സർക്കാർ ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി, വിജ്ഞാപനം തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബർ 20 ന് വന്ന വിജ്ഞാപനത്തില്‍ 18 നും 52 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവ അവധി നല്‍കണമെന്നായിരുന്നു നിർദ്ദേശം.

വിജ്ഞാപനം ഫാക്ടറീസ് ആക്‌ട്, കര്‍ണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്‌ട് തുടങ്ങിയ വിവിധ തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമായിരുന്നു. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.കർണാകയുടേത് ചരിത്രപരമായ തീരുമാനംമാസത്തില്‍ ശമ്ബളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാർക്ക് നിർബന്ധമാക്കുന്ന മെൻസ്‌ട്രുല്‍ പോളിസി 2025 നാണ് കർണാടക അനുമതി നല്‍കിയത്. ബീഹാറിനും ഒഡിഷക്കും പിന്നാലെ ആർത്തവ അവധി നിർബന്ധമാക്കുന്ന സംസ്ഥാനമായി ഇതോടെ കർണാടക മാറി. എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും സർക്കാർ മേഖലയിലെ വനിതാ ജീവനക്കാർക്ക് മാത്രമായിരുന്നു അവധി ബാധകം. എന്നാല്‍ കർണാടകയിലാകട്ടെ സർക്കാർ മേഖലയില്‍ മാത്രമല്ല, സ്വകാര്യ മേഖലയില്‍ കൂടി ബാധകമായിരുന്നു. ഇന്ത്യയില്‍ ആദ്യമായായിരുന്നു ഇത്തരത്തില്‍ സർക്കാർ – സ്വകാര്യ മേഖലകളില്‍ മാസത്തില്‍ ഒരു ദിവസം ശമ്ബളത്തോടെയുള്ള ആ‍ർത്തവ അവധി അനുവദിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group