ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി താഴെ പറയുന്ന ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ-മലനാട് ഭാഗങ്ങളിലാണ് മഴ കനത്തത്.
ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ല ഹൊന്നാവര താലൂക്ക്, ചിക്കമഗളൂരു ജില്ലയിലെ കൊപ്പ, ശൃംഗേരി, മൂടിഗെരെ, എൻ.ആർ.പുര, കളസ, ചിക്കമഗളൂരു, കസബ, അമ്പളെ, ആൽദൂർ, വസ്‌താരെ, ഖാൻഡ്യ, ആവതി, ജാഗര ഹോബലി താലൂക്കുകളിലും തരികെരെ താലൂക്കിലെ ലിംഗദഹള്ളി, ലക്കവള്ളി ഹോബലി എന്നിവിടങ്ങളിലം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗനവാടികൾ, പ്രൈമറി,ഹൈ സ്‌കൂളുകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയത്.