ന്യൂഡല്‍ഹി: ജെ.ഡി(എസ്) നിയമസഭാ പാര്‍ട്ടി നേതാവായ എച്ച്.ഡി. കുമാരസ്വാമിയെ വെല്ലുവിളിച്ച് കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി കെ. സുധാകര്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിപദത്തിലേക്ക് മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് വെല്ലുവിളി.
“കുമാരസ്വാമിക്ക് ധൈര്യമുണ്ടെങ്കില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കട്ടെ. ജെ.ഡി(എസ്)ന്റെ സംസ്ഥാന പ്രസിഡന്റായ സി.എം. ഇബ്രാഹിമിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കട്ടെ” -കെ. സുധാകര്‍ പറഞ്ഞു.
ബ്രാഹ്മണര്‍ക്കെതിരെ കുമാരസ്വാമി നടത്തിയ പരാമര്‍ശത്തിലാണ് മന്ത്രി വെല്ലുവിളിയുമായി മുന്നോട്ട് വന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാര്‍ട്ടി യോഗത്തിലായിരുന്നു സുധാകര്‍ ജെ.ഡി(എസ്)നെ വെല്ലുവിളിച്ചത്.
ബി.ജെ.പിയാണ് ഭരണത്തില്‍ വരുന്നതെങ്കില്‍ ഉറപ്പായും ഒരു ബ്രാഹ്മണനായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നതെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രിയായ പ്രല്‍ഹാദ് ജോഷി മുഖ്യമന്ത്രിയായും എട്ട് പേരെ ഉപമുഖ്യമന്ത്രിമാരായും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എന്‍. അശ്വത് നാരായണും കുമാരസ്വാമിക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. ബി.ജെ.പി ഒരിക്കലും മതാടിസ്ഥാന രാഷ്ട്രീയമല്ല കൈകൊള്ളുന്നതെന്നും മതേതര പാര്‍ട്ടിയാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സ്മാര്‍ട് ഫോണ്‍ ഉപയോഗം മൂലം 30 കാരിക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍; ‘ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓരോ 20 മിനുടിന് ശേഷവും 20 സെകന്‍ഡ് ഇടവേള എടുക്കുന്നത് ആവശ്യം’, പോസ്റ്റ് വൈറലാകുന്നു
ഹൈദരബാദ്: അമിതമായി സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചത് മൂലം 30 കാരിക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍. ജോലിക്ക് ശേഷവും മണിക്കൂറുകളോളം സ്മാര്‍ട് ഫോണിലില്‍ ചെലവഴിക്കാന്‍ തുടങ്ങിയതോടെയാണ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതെന്നും ഇരുട്ടില്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലവും ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്നും ഇതാണ് കാഴ്ച നഷ്ടപ്പെടാനുള്ള കാരണമെന്നും പറയപ്പെടുന്നു.
ഹൈദരാബാദില്‍ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇടയ്ക്കിടെ വരുന്ന കാഴ്ചക്കുറവ്, വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ എന്നീ ലക്ഷണങ്ങളുമായാണ് യുവതി ഡോക്ടറെ സമീപിച്ചത്. പരിശോധിച്ചപ്പോള്‍ സ്മാര്‍ട് ഫോണ്‍ വിഷന്‍ സിന്‍ഡ്രോം (എസ്വിഎസ്) ആണെന്ന് കണ്ടെത്തി.
രാത്രിയില്‍ ഇരുട്ടുമുറിയില്‍ മണിക്കൂറുകളോളം ഫോണില്‍ നോക്കുന്ന ശീലമാണ് 30കാരിക്ക് പ്രശ്‌നമായത്. സ്മാര്‍ട് ഫോണ്‍ വിഷന്‍ സിന്‍ഡ്രോം മിക്കപ്പോഴും അന്ധത ഉള്‍പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഡിജിറ്റല്‍ സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി കൂടുതല്‍ സമയം നോക്കുന്നവരെയാണ് സ്മാര്‍ട് ഫോണ്‍ വിഷന്‍ ഡിസോര്‍ഡര്‍ ബാധിക്കുന്നത്.
ഡുനോട് ഡിസ്‌റ്റേര്‍ബിനേക്കാളേറെ മികച്ച ഫോകസ് മോഡ് അതിന് ഉദാഹരണമാണ്. സദാ ശല്യം ചെയ്യുന്ന ആപുകളെ നിയന്ത്രിക്കാന്‍ ഇതാണ് ഏറ്റവും ഉചിതം. ബെഡ്ടൈം മോഡിലിട്ടാല്‍ ഫോണുകള്‍ നിശബ്ദമാകാറുണ്ട്. സ്‌ക്രീനും വാള്‍പേപറും കുറച്ചു മാത്രമേ പ്രകാശിക്കൂ.
സ്‌ക്രീന്‍ ബ്ലാക് ആന്‍ഡ് വൈറ്റായി മാറും. സ്‌ക്രീനില്‍ നിന്നുവരുന്ന അപകടകാരിയായ നീല വെളിച്ചം അടക്കമുള്ളവ ഇല്ലാതാക്കാം. നീല വെളിച്ചം ഉറക്കം കെടുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചുണ്ട്. ബെഡ്ടൈം മോഡും ഡിജിറ്റല്‍ വെല്‍ബീയിങ്ങില്‍ കിട്ടും.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓരോ 20 മിനിറ്റിനു ശേഷവും 20 സെകന്‍ഡ് ഇടവേള എടുക്കുന്നത് ആവശ്യമാണ്. ഒരു ഡിജിറ്റല്‍ സ്‌ക്രീന്‍ (’20-20-20 റൂള്‍’) ഉപയോഗിക്കുമ്ബോള്‍ 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിലേക്ക് നോക്കാന്‍ ഓരോ 20 മിനിറ്റിലും 20 സെകന്‍ഡ് ഇടവേള എടുക്കണം. കൂടാതെ ഫോണിലെ ഡിസ്‌പ്ലേ ഫീചറുകള്‍ ഉപയോഗപ്പെടുത്തുന്നതും നല്ലതാണെന്നാണ് വിദഗ്ധരുടെ ഉപദേശം.