Home Featured സർക്കാർ ഓഫീസുകളിലെ ഇംഗ്ലീഷ് ഉപയോഗം; പൂർണമായും തള്ളാനാകില്ലെന്ന് കർണാടക ഹൈക്കോടതി.

സർക്കാർ ഓഫീസുകളിലെ ഇംഗ്ലീഷ് ഉപയോഗം; പൂർണമായും തള്ളാനാകില്ലെന്ന് കർണാടക ഹൈക്കോടതി.

by admin

ബെംഗളൂരു: സർക്കാർ ഓഫീസുകളിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ പൂർണമായും തള്ളാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ആവശ്യമായ രീതിയിൽ പ്രാദേശിക ഭാഷയും ആഗോളഭാഷയും ഇടകലർത്തി ഉപയോഗിക്കേണ്ടതാണെന്ന് നിർദേശിച്ചു. സർക്കാർ ഓഫീസുകളിൽ ഒരു ഭാഷമാത്രം ഉപയോഗിക്കണമെന്ന പൊതുതത്ത്വം ഉണ്ടാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കന്നഡമാത്രം ഉപയോഗിക്കാൻ നിർദേശം നൽകണമെന്ന പൊതുതാത്പര്യഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം. കന്നഡ ഭാഷയ്ക്കു പുറമേ, ആവശ്യമുള്ളിടത്തോളം ഇംഗ്ലീഷും ഉപയോഗിക്കുന്നതിനെ എതിർക്കാനാവില്ലെന്നും കോടതി പറഞ്ഞു.

കോടതി ഉത്തരവുകളും നിയമറിപ്പോർട്ടുകളും നിയമപുസ്തകങ്ങളും പ്രധാന വിജ്ഞാപനങ്ങളും മറ്റു സംസ്ഥാനങ്ങളുമായും വിദേശ രാജ്യങ്ങളുമായുമു ള്ള ആശയവിനിമയങ്ങളുമെല്ലാം ഇംഗ്ലീഷ് ഭാഷയിലാണെന്നും ചൂണ്ടിക്കട്ടി. സാമൂഹികപ്രവർത്തകൻ ഗുരുനാഥ് വാസ്സെയാണ് ഹർജി നൽകിയത്. ഗ്രാമീണമേഖലകളിലെ ജനങ്ങൾക്ക് കന്നഡഭാഷമാത്രമേ മനസ്സിലാകുക യുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭാഷയെ പരിപോഷിപ്പിക്കുകയും പ്രാധാന്യം കൊടുക്കുകയും വേണമെങ്കിലും ഇക്കാരണത്താൽ സർക്കാർ ഓഫീസുകളിൽ കന്നഡമാത്രം ഉപയോഗിക്കണമെന്ന് നിർദേശിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group