Home Featured സതീഷ് സെയിൽ എം.എൽ.എയുടെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വിലക്ക് ഏർപ്പെടുത്തി കോടതി

സതീഷ് സെയിൽ എം.എൽ.എയുടെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വിലക്ക് ഏർപ്പെടുത്തി കോടതി

by admin

ബെംഗളൂരു : ഇരുമ്പയിര് കടത്തുകേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് എം.എൽ.എ. സതീഷ് സെയിൽ പ്രതിനിധാനംചെയ്യുന്ന കാർവാർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സതീഷ് സെയിൽ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഇടക്കാല ഉത്തരവ്.ഉത്തര കന്നഡ ജില്ലയിലെ ബെലെകേരി തുറമുഖത്തിൽനിന്ന് ഇരുമ്പയിര് മോഷ്ടിച്ചു കടത്തിയ കേസിൽ സതീഷ് സെയിലിനെ ആറു കേസുകളിൽ ആറുവർഷംവീതം ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. സതീഷ് സെയിൽ നൽകിയ അപ്പീലിൽ ഈ വിധി കഴിഞ്ഞമാസം ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.

അപ്പീലിൽ തീർപ്പു കല്പിക്കുംവരെ ജനപ്രാതിനിധ്യ നിയമത്തിലെ 151-ാംവകുപ്പ് പ്രകാരം കാർവാർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യരുതെന്നാണ് കോടതി നിർദേശം.എന്നാൽ, നിയമസഭയിൽ സതീഷ് സെയിലിന് പങ്കെടുക്കാനാവില്ലെന്നും വ്യക്തമാക്കി. സഭയിലെ വോട്ടു രേഖപ്പെടുത്താനും അധികാരമില്ല.സഭാംഗമെന്ന നിലയിലുള്ള സാമ്പത്തിക നേട്ടത്തിനും അർഹതയുണ്ടാവില്ല. അപ്പീൽ തീർപ്പാക്കുംവരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാകില്ലെന്നും കോടതി പറഞ്ഞു.

മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമായി കാണാനാവില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ പോക്‌സോ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി.ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവുമാണ് കേസില്‍ വിധി പറഞ്ഞത്. നിതിന്‍ യാദവ്, നീലു നാഗേഷ് എന്ന നീലകാന്ത നാഗേഷ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച ശേഷവും ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോടതി വിധി. മരിച്ചതിന് ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാകില്ല.

ഇര ജീവിച്ചിരിക്കുന്നുവെങ്കില്‍ മാത്രമേ ഇത് ബലാത്സംഗക്കുറ്റമായി കാണാനാകൂയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.പ്രതികള്‍ മൃതദേഹത്തെ ബലാത്സംഗം ചെയ്തു എന്നത് ഭയാനകമായ പ്രവൃത്തി തന്നെയാണെന്നതില്‍ സംശയമില്ല. ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമുള്ള കാര്യമാണെന്നതില്‍ സംശയമില്ല. പക്ഷേ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 363,376(3) എന്നീ വകുപ്പുകള്‍ പ്രകാരമോ, പോക്‌സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമോ ബലാത്സംഗക്കുറ്റത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനാകില്ല.

അങ്ങനെ കേസെടുക്കണമെങ്കില്‍ ഇര ജീവിച്ചിരിക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുന്ന രണ്ട് പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധി.

You may also like

error: Content is protected !!
Join Our WhatsApp Group