Home Featured അംബേദ്കറേയും ദളിതരെയും അപമാനിച്ച്‌ സ്കിറ്റ് അവതരിപ്പിച്ചു’; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

അംബേദ്കറേയും ദളിതരെയും അപമാനിച്ച്‌ സ്കിറ്റ് അവതരിപ്പിച്ചു’; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

by admin

ഡോ. ബി ആര്‍ അംബേദ്കറേയും ദളിതരെയും സ്‌കിറ്റിലൂടെ അപമാനിച്ചുവെന്ന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി.ജെയിൻ സെൻ്റർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസിലെ (ഡീംഡ് യൂണിവേഴ്‌സിറ്റി) വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും എതിരെ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ദിനേശ് നീലകാന്ത് എന്ന വ്യക്തിയാണ് ആണ് അംബേദ്കറേയും ദളിതരെയും സ്‌കിറ്റിലൂടെ അപമാനിച്ചുവെന്നാരോപിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചത്.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവനും ഉറപ്പ് നല്‍കുന്നുവെന്ന് കോടതി വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റ് 2023ലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഡോ.അംബേദ്കറുടെ വിഷയം പ്രമേയമാക്കി വിദ്യാര്‍ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു.എന്നാല്‍ ഈ സ്‌കിറ്റ് ദലിത് സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എസ്‌സി/എസ് ടി വിഭാഗത്തില്‍പ്പെട്ട ആള്‍ പരാതിപ്പെട്ടില്ലെന്നും ഈ സമുദായങ്ങളിലെ ഏതെങ്കിലും അംഗത്തെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, ഇതിന് തെളിവുകളുമില്ല.

സ്‌കിറ്റ് വിനോദ ആവശ്യങ്ങള്‍ക്കായി ചെയ്തതാണെന്നും ഏതെങ്കിലും സമൂഹത്തേയോ വംശത്തേയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. തെറ്റായ രീതിയില്‍ ഒരു സമൂഹത്തെയും പരാമര്‍ശിക്കുകയോ ചെയ്യാത്തപ്പോള്‍ കുറ്റകൃത്യമല്ലെന്നും കോടതി പറഞ്ഞു. അതേസമയം എസ്‌സി/എസ്‌ടി വിഭാഗത്തിലെ ഒരു അംഗത്തെ അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉദ്ദേശ്യത്തോടെ അവർ യാതൊന്നും ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരനെതിരായ എല്ലാ ജുഡീഷ്യല്‍ നടപടികളും അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി

ഞങ്ങളുടെ വസ്ത്രങ്ങള്‍ മുഷിഞ്ഞതാണ് , എങ്കിലും ‘ ; ആദ്യമായി ഫോട്ടോ എടുത്ത വൃദ്ധദമ്ബതികളുടെ സന്തോഷം വൈറലായി : ദൃശ്യങ്ങള്‍ കണ്ടത് 38 ലക്ഷം പേര്‍

സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകള്‍ വൈറലാകുന്നു. ചില ഹൃദയസ്പർശിയായ രംഗങ്ങള്‍ ഹൃദയത്തോട് വളരെ അടുത്തുനില്‍ക്കുന്നു.അടുത്തിടെ വൈറലായത് അത്തരത്തിലൊരു ചിത്രമാണ്. ജീവിതത്തില്‍ ആദ്യമായി ഫോട്ടോ വൃദ്ധദമ്ബതികള്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് .കൃഷിപ്പണി കഴിഞ്ഞ് മുഷിഞ്ഞ വസ്ത്രം ധരിച്ച്‌ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വൃദ്ധദരിദ്ര ദമ്ബതികളുടെ ചിത്രമാണ് ഫോട്ടോഗ്രാഫർ പകർത്തിയത് . ഏറെ സന്തോഷത്തോടെ റിക്ഷയില്‍ പോകുകയായിരുന്ന ഇവരോട് ഫോട്ടോ എടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ആദ്യം വിസമ്മതിക്കുകയായിരുന്നുവെന്നും ഫോട്ടോഗ്രാഫർ പറയുന്നു.

ഞങ്ങളുടെ വസ്ത്രങ്ങള്‍ വൃത്തികെട്ടതാണ്” എന്ന് പറഞ്ഞായിരുന്നു ഇരുവരും ഫോട്ടോയ്‌ക്ക് നില്‍ക്കാൻ വിസമ്മതിച്ചത് . എന്നാല്‍ ഫോട്ടോഗ്രാഫർ വൃദ്ധന്റെ കൈ പിടിച്ച്‌ ഭാര്യയുടെ തോളില്‍ വെച്ച്‌ പോസ് ചെയ്യാൻ ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫർ വിവിധ പോസുകളില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, ഫോട്ടോയുടെ പ്രിന്റും എടുത്ത് നല്‍കി.

എപ്പോഴാണ് അവസാനമായി ഒരു ഫോട്ടോ എടുത്തതെന്ന ചോദ്യത്തിനു ജീവിതത്തില്‍ ഇന്നുവരെ ഫോട്ടോ എടുത്തിട്ടില്ലെന്നും അവർ മറുപടി നല്‍കി. ഇതിന്റെ വൈറലായ വീഡിയോയില്‍, ഫോട്ടോ നോക്കി ചിരിച്ചുകൊണ്ട് ഭാര്യ ഭർത്താവിനോട് ‘ഒരു ദിവസം, നമ്മള്‍ പോയിക്കഴിഞ്ഞാല്‍, നമ്മുടെ കുട്ടികള്‍ ഈ ചിത്രം കണ്ട് ഇവർ നമ്മുടെ മാതാപിതാക്കളാണെന്ന് പറയും.’ എന്ന് പറയുന്നതും കേള്‍ക്കാം .അക്കി ഭക്കി എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചത്, 38 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ ദൃശ്യങ്ങള്‍ കണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group