ഉഭയസമ്മത ലൈംഗിക ബന്ധം എന്നത് സ്ത്രീകളെ ആക്രമിക്കാനുള്ള ലൈസൻസല്ലെന്ന് കർണാടക ഹൈകോടതി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തക നല്‍കിയ കേസില്‍ കുറ്റാരോപിതനായ പൊലീസ് ഇൻസ്പെക്ടർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഉത്തരവ്.2017ല്‍ ഭദ്രാവതി റൂറല്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു വിഷയത്തില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് ഇവർ ആദ്യമായി പരിചയപ്പെടുന്നത്. 2021ല്‍ ബന്ധം വേർപിരിയുകയും ലൈംഗികാതിക്രമമാരോപിച്ച് പൊലീസുകാരനെതിരെ യുവതി പരാതി നല്‍കുകയുമായിരുന്നു.
ഉഭയസമ്മത പ്രകാരമാണ് പരസ്പര ബന്ധത്തിലേർപ്പെട്ടതെങ്കിലും കൊലപാതകശ്രമം, ആക്രമണം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ കേസില്‍ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഡല്‍ഹി ഹൈകോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തില്‍ ഏർപ്പെടുമ്ബോള്‍ അത് സ്വകാര്യ നിമിഷങ്ങളെ പകർത്താനും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനുമുള്ള അനുവാദമല്ലെന്നും അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും ഹൈകോടതി നിരീക്ഷിച്ചു.
സുഹൃത്തായ പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് ഡല്‍ഹി ഹൈകോടതിയിലെ കേസിനാസ്പദമായ സംഭവം. തൊഴില്‍സ്ഥലത്ത് ഇഷ്ടപ്പെടാത്ത പെരുമാറ്റം ശല്യപ്പെടുത്തുന്നയാളുടെ ഉദ്ദേശ്യം പരിഗണിക്കാതെതന്നെ ലൈംഗിക പീഡനമാണെന്ന് മദ്രാസ് ഹൈകോടതിതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ശ്ശെടാ, ഇതിപ്പോ എന്താ സംഭവം? വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടെന്ന് ടീച്ചറുടെ ഒരു മെസ്സേജ്, അന്തംവിട്ട് യുവാവ്!
വളരെ രസകരമായ അനേകം പോസ്റ്റുകള്‍ ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇതില്‍ പലതും വൈറലായി മാറുന്നത്.അതുപോലെ രസകരമായ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള ഒരു ടെക്കിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്.പോസ്റ്റില്‍ ഒരു സ്ക്രീൻഷോട്ടാണ് ഉള്ളത്. അതും ഒരു ടീച്ചറുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട്. ഇപ്പോള്‍ സോഫ്റ്റ്‍വെയർ എഞ്ചിനീയറായി ജോലി നോക്കുന്ന യുവാവ് തന്റെ മാത്തമാറ്റിക്സ് പ്രൊഫസറുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്.
നീല്‍ അഗർവാള്‍ എക്സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്ന സ്ക്രീൻഷോട്ടിന് കാപ്ഷനായി നല്‍കിയിരിക്കുന്നത്, ‘അവർ ഇപ്പോഴും ഞാൻ ഒരു പരാജയമാണ് എന്ന് കരുതുന്നു’ എന്നാണ്. സ്ക്രീൻഷോട്ടില്‍ നീല്‍ 2018 ഏപ്രിലില്‍ അയച്ച മെസ്സേജാണ് കാണുന്നത്. അന്ന് ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു നീല്‍. രണ്ട് മെസ്സേജാണ് ആ ദിവസം നീല്‍ തന്റെ അധ്യാപികയ്ക്ക് അയച്ചിരിക്കുന്നത്. അതില്‍ ആദ്യത്തേതില്‍ ചോദിക്കുന്നത്, ‘ആ മാത്‍സ് ഫയല്‍സ് ഇന്ന് സ്വീകരിക്കുന്നുണ്ടോ മാം’ എന്നാണ്. ‘സൈനിംഗ് മാത്രമേ ഉള്ളൂ’ എന്നാണ് പ്രൊഫസറുടെ മറുപടി.
വീണ്ടും ഒരു മെസ്സേജ് കൂടി നീല്‍ അയക്കുന്നുണ്ട്. അതില്‍ ചോദിക്കുന്നത്, ‘മാം ഇന്ന് വരുന്നുണ്ടോ ആ ഫയല്‍ വയ്ക്കാനാണ്’ എന്നാണ്. അതിന് മറുപടി ഒന്നും തന്നെ കിട്ടിയിട്ടില്ല. 2021 -ല്‍ നീല്‍ കോഴ്സ് കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാല്‍, 2024 -ല്‍ നീലിന് വീണ്ടും ഒരു മെസ്സേജ് വന്നു. അതില്‍ ചോദിച്ചിരിക്കുന്നത്, ‘നീല്‍ ഇന്ന് കോളേജിലുണ്ടോ’ എന്നാണ്.ആശ്ചര്യപ്പെട്ടുപോയ നീല്‍ എന്താണ് കാര്യമെന്നും താൻ 2021 -ല്‍ ഇറങ്ങി എന്നും പറയുന്നുണ്ട്. അപ്പോള്‍ അധ്യാപികയുടെ മെസ്സേജ് ‘നീല്‍ എട്ടാം സെമസ്റ്ററിലാണ് എന്ന് കരുതി’ എന്നാണ്. നിരവധിപ്പേരാണ് നീലിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പലരും ഇതിലെ തമാശ ചൂണ്ടിക്കാട്ടിയാണ് കമന്റ് നല്‍കിയിരിക്കുന്നത്. എന്നാലും, ഇത്രയും വർഷങ്ങള്‍ക്ക് ശേഷം അധ്യാപിക എങ്ങനെ ഇങ്ങനെ ഒരു മെസ്സേജ് അയച്ചു എന്ന അമ്ബരപ്പിലാണ് പലരും.