Home Featured നിയമസഭാംഗങ്ങള്‍ക്ക് കാബിനറ്റ് പദവി : കര്‍ണാടക സര്‍ക്കാറിന് ഹൈകോടതി നോട്ടീസ്

നിയമസഭാംഗങ്ങള്‍ക്ക് കാബിനറ്റ് പദവി : കര്‍ണാടക സര്‍ക്കാറിന് ഹൈകോടതി നോട്ടീസ്

by admin

എം.എല്‍.എ, എം.എല്‍.സിമാർക്ക് കാബിനറ്റ് റാങ്കോടെ ബോർഡുകള്‍, കോർപറേഷനുകള്‍ എന്നിവയുടെ ചെയർമാൻ പദവികള്‍ നല്‍കിയ കർണാടക സർക്കാറിന് ഹൈകോടതി നോട്ടീസ് അയച്ചു.പദവികള്‍ സംബന്ധിച്ച സർക്കാർ വിജ്ഞാപനം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയ, ജസ്റ്റിസ് എം.ഐ. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മാർച്ച്‌ 18 നകം വിശദമായ മറുപടി സമർപ്പിക്കാൻ നിർദേശിച്ച കോടതി, കേസ് മാർച്ച്‌ 27 ലേക്ക് മാറ്റി.

മന്ത്രിമാരുടെ എണ്ണം മൊത്തം നിയമസഭാംഗങ്ങളുടെ 15 ശതമാനത്തില്‍ കൂടരുതെന്നാണ് നിയമം. എന്നാല്‍ 34 മന്ത്രിമാരും എട്ട് കാബിനറ്റ് റാങ്ക് നിയമസഭാംഗങ്ങളും ചേരുമ്ബോള്‍ ഫലത്തില്‍ 42 മന്ത്രിമാരായെന്ന് ഹരജിക്കാരനും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരനുമായ ബംഗളൂരു സ്വദേശി സൂരി പയാല വാദിച്ചു.

തെലങ്കാനയില്‍ ടണല്‍ തകര്‍ന്നുളള അപകടം: എട്ട് പേര്‍ കുടുങ്ങികിടക്കുന്നു, രക്ഷാദൗത്യത്തിന് സൈന്യം ഇറങ്ങി

തെലങ്കാനയിലെ ശ്രീ ശൈലം ഡാമിന് സമീപത്ത് ടണല്‍ തകർന്നുളള അപകടത്തില്‍ ഇന്നും രക്ഷാദൗത്യം തുടരും. സൈന്യം രക്ഷാദൗത്യത്തിൻ്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. നിലവിലെ സാഹചര്യം ചോദിച്ച്‌ അറിഞ്ഞ മോദി തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തു.ടണലിനകത്ത് ഇനിയും എട്ടു പേർ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്.

ഉത്തർപ്രദേശ് സ്വദേശികളായ പ്രോജക്‌ട് എഞ്ചിനീയർ മനോജ് കുമാർ, ഫീല്‍ഡ് എഞ്ചിനീയർ ശ്രീ നിവാസ്, ജാർഖണ്ഡ് സ്വദേശികളായ സന്ദീപ് സാഹു, ജഗ്ത സെസ്, സന്തോഷ് സാഹു, അനുജ് സാഹു, ജമ്മു കശ്മീർ സ്വദേശിയായ സണ്ണി സിംഗ്, പഞ്ചാബ് സ്വദേശിയായ ഗുർപ്രീത് സിംഗുമാണ് ടണലിനകത്ത് കുടുങ്ങി കിടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.തുരങ്കത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. തകർച്ചയുടെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡും റോബിൻസ് ഇന്ത്യ ലിമിറ്റഡും ചേർന്നാണ് ടണലിനകത്ത് നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

കുടുങ്ങികിടന്നവരില്‍ എട്ടു പേരാണ് ഉളളത്. അവരെ സുരക്ഷിതമായി കൊണ്ടുവരാൻ രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. തുരങ്കത്തിന്റെ പത്ത് മീറ്ററോളമാണ് തകർന്നത്, 200 മീറ്ററോളം ചെളി നിറഞ്ഞിരിക്കുകയാണ്’, മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മണ്ണിടിഞ്ഞപ്പോള്‍ 51തൊഴിലാളികള്‍ തുരങ്കത്തിലുണ്ടായിരുന്നുവെന്ന് നാഗർകുർണൂല്‍ പൊലീസ് സൂപ്രണ്ട് വൈഭവ് ഗെയ്‌ക്‌വാദ് പറഞ്ഞു. അവരില്‍ 43 പേർ സുരക്ഷിതരായി പുറത്തിറങ്ങി. 14 കിലോമീറ്റർ ചുറ്റളവില്‍ തുരങ്കത്തിനുള്ളിലെ മേല്‍ക്കൂര മൂന്ന് മീറ്ററോളം താഴ്ന്നുവെന്നും വൈഭവ് ഗെയ്‌ക്‌വാദ് വ്യക്തമാക്കി.

ശ്രീശൈലം ഡാമിന്റെ പിന്നിലായുള്ള ടണലിന്റെ ഒരു ഭാഗമാണ് ഇന്നലെ തകര്‍ന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറാബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്. തൊഴിലാളികള്‍ പാറപൊട്ടിച്ചുകൊണ്ടിരിക്കെയാണ് മണ്ണ് ഇടിയുകയായിരുന്നു.കൃഷ്ണ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി നിര്‍മിച്ച ശ്രീശൈലം അണക്കെട്ടില്‍ നിന്നും 50.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ നിര്‍മിച്ച്‌ ഫ്ലൂറൈഡ് ബാധിത മേഖലകളായ നാഗര്‍ കര്‍ണൂല്‍,നഗല്‍കോണ്ട ജില്ലകളിലേക്കു വെള്ളമെത്തിക്കുന്ന വമ്ബന്‍ പ്രോജകടാണിത്. 2006 ല്‍ ബോറിങ് തുടങ്ങിയെങ്കിലും പാറകളുടെ ഉറപ്പും അപകടങ്ങളും കാരണം ഇതുവരെ 14 മീറ്റര്‍ ദൂരം മാത്രമേ തുരങ്കം നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group