ബംഗളൂരു: തെരുവുനായ്ക്കളുടെ ദേഹത്ത് മൈക്രോ ചിപ്പ് ഘടിപ്പിക്കാനുള്ള ബംഗളൂരു നഗരസഭയുടെ (ബി.ബി.എം.പി) പദ്ധതിക്കെതിരെ നല്‍കിയ ഹരജിയില്‍ കേന്ദ്ര, സംസ്ഥാന സർക്കാറുകള്‍ക്ക് ഹൈകോടതി നോട്ടീസയച്ചു.സേവ് അവർ ആനിമല്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ഈ പദ്ധതി നടപ്പാക്കാൻ ബി.ബി.എം.പിക്ക് നിയമപരമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.തെരുവുനായ്ക്കളെ നിരീക്ഷിക്കാനും നായ്ക്കള്‍ പെരുകുന്നത് നിയന്ത്രിക്കാനായുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കാനുമാണ് അവയുടെ ദേഹത്ത് ചിപ്പുകള്‍ ഘടിപ്പിക്കാൻ ബി.ബി.എം.പി പദ്ധതി തയാറാക്കിയത്.
വിദ്യാഭ്യാസ മന്ത്രിക്ക് കന്നട അറിയില്ലെന്ന് വിദ്യാര്‍ഥി; വിദ്യാര്‍ഥിക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് മന്ത്രി
വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പക്ക് കന്നട അറിയില്ലെന്ന് ആരോപിച്ച് വിദ്യാർഥി. ഇതില്‍ ക്ഷുഭിതനായി വിദ്യാർഥിക്കെതിരെ നടപടിയെടുക്കാൻ മന്ത്രി ശിപാർശചെയ്തു.നീറ്റ്, ജെ.ഇ.ഇ, സി.ഇ.ടി മത്സരപരീക്ഷകള്‍ക്കുള്ള 25,000 വിദ്യാർഥികള്‍ക്ക് ഓണ്‍ലൈൻ വഴി സൗജന്യ പരിശീലനം നല്‍കുന്ന പദ്ധതി സംബന്ധിച്ച് വിധാൻ സൗധയില്‍ സംഘടിപ്പിച്ച വിഡിയോ കോണ്‍ഫറൻസില്‍ മന്ത്രി സംസാരിക്കുന്നതിനിടെയാണ് വിദ്യാർഥിയുടെ കമന്റ് വന്നത്. ആദ്യം നിസ്സാരമായി തള്ളിയ മന്ത്രി പൊടുന്നനെ ക്ഷുഭിതനാവുകയായിരുന്നു. ‘ആരാണത്? പിന്നെ ഞാൻ ഉർദുവിലാണോ സംസാരിക്കുന്നത്? എന്ത് മണ്ടത്തരമാണിത്? ആ ശബ്ദം റെേക്കാഡ് ചെയ്യണം’ -മന്ത്രി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഋതേഷ് കുമാർ, പി.യു കോളജ് വകുപ്പ് ഡയറക്ടർ സിന്ദു രൂപേഷ് എന്നിവർക്ക് നിർദേശം നല്‍കി.
വിദ്യാഭ്യാസ മന്ത്രിക്ക് കന്നട അറിയില്ലെന്ന ആക്ഷേപം ഗൗരവകരമാണ്. അതുകൊണ്ടുതന്നെ ആരോപണമുന്നയിച്ച വിദ്യാർഥിക്കെതിരെ ബന്ധപ്പെട്ട ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ (ബി.ഇ.ഒ) അന്വേഷിച്ച് നടപടിയെടുക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പ പറഞ്ഞു. അതേസമയം, മന്ത്രിക്കെതിരെ പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി. അധരം നിറയെ വിദ്യാർഥികള്‍ക്കുണ്ടാവേണ്ട ധീരത വിളമ്ബി, അനിഷ്ട പരാമർശത്തിനെതിരെ നടപടിക്ക് ശിപാർശ ചെയ്ത മധു ബങ്കാരപ്പ ‘അവിദ്യ മന്ത്രി’യാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ‘എക്സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു.