Home Featured പെട്രോള്‍ പമ്ബിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം,പൊതുജനങ്ങള്‍ക്കുള്ളതല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

പെട്രോള്‍ പമ്ബിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം,പൊതുജനങ്ങള്‍ക്കുള്ളതല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

by admin

പെട്രോള്‍ പമ്ബിലെ ശുചിമുറികളെ സംബന്ധിച്ച്‌ നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്ബുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്.പെട്രോള്‍ പമ്ബുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

പമ്ബുകളില്‍ പൊതുടോയ്ലറ്റ് ബോർഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫയർ ആൻഡ് ലീഗല്‍ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്ബുടമകളും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷൻ മാർഗനിർദ്ദേശങ്ങള്‍ ഹാജരാക്കാൻ തിരുവനന്തപുരം കോർപറേഷൻ ഉള്‍പ്പെടെയുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചിരുന്നു.പമ്ബുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

കോടതി ഉത്തരവ് ദീർഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ഹർജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് നിർബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷൻ പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ ഹാജരാക്കാൻ കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിർദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാൻ നിർബന്ധിക്കപ്പെടുന്നു എന്ന് ഹർജിക്കാർ വാദിച്ചു.

ശുചിമുറികള്‍ പൊതു ശുചിമുറികളാണ് എന്ന ധാരണ നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്ബുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്ബുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്ബുകളുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടുത്തുന്നു.

ഉയർന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്ബ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തർക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാർക്ക് ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്ബുകളില്‍ എത്തുന്നുവെന്നും ഹർജിക്കാർ വാദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group