ബെംഗളൂരു : വ്യാജ ഡോക്‌ടർമാർ നടത്തുന്ന ക്ലിനിക്കുകൾ കണ്ടെത്തി ഉടൻ പൂട്ടാൻ സർക്കാരിന് നിർദേശംനൽകി ഹൈക്കോടതി. മാണ്ഡ്യയിലെ കെ.ആർ. പേട്ട് താലൂക്കിലെ ബൂകനകെരെ ഹോബ്ലിയിൽ എസ്എസ്എൽസിയും കമ്മ്യൂണിറ്റി മെഡിക്കൽ സർവീസസിൽ ഡിപ്ലോമയും നേടിയയാൾ നടത്തുന്ന ക്ലിനിക്കിന് സർക്കാർ രജിസ്ട്രേഷൻ ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഉത്തരവ്.
എ.എ. മുരളീധരസ്വാമിയാണ് ലക്ഷ്‌മി ക്ലിനിക്ക് എന്ന പേരിൽ ചികിത്സാകേന്ദ്രം നടത്തിവന്നത്.15 വർഷമായി ചികിത്സാ രംഗത്തുള്ളയാളാണ് താനെന്നും ക്ലിനിക്കിന് കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് ആക്ട് അനുസരിച്ച് രജിസ്ട്രേഷൻ അനുവദിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ഇത്തരം ക്ലിനിക്കുകൾക്കെതിരേ നടപടിയെടുക്കാതെ സർക്കാർ കണ്ണടയ്ക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു.
യാത്രയ്ക്കിടെ കൊതുക് കടിച്ചതിന് പിന്നാലെ അപൂര്‍വ്വ അണുബാധ; നടക്കാൻ പോലും കഴിയാതെ ഒൻപത് വയസ്സുകാരി
കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു. കുട്ടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിയെന്ന് അമ്മ പറഞ്ഞുമാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്ബോള്‍ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം.കുട്ടിയുടെ കാല്‍മുട്ടിന് മീതെയാണ് കൊതുക് കടിച്ചത്. ചൊറിച്ചില്‍ അനുഭവപ്പെട്ടതോടെ ആന്‍റി ബാക്ടീരിയല്‍ ക്രീം പുരട്ടിയതായി കുട്ടിയുടെ അമ്മ ബെക്ക് പറഞ്ഞു. പക്ഷേ ചൊറിച്ചില്‍ ശമിച്ചില്ല. നാലാം ദിവസം കടിയേറ്റ ഭാഗം വീർത്ത് വന്നു. ചുവപ്പ് നിറവും പടർന്നു. പിന്നീട് കുട്ടിക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയായെന്നും അമ്മ പറയുന്നു.
ഇതോടെ ആശങ്കയിലായ മാതാപിതാക്കള്‍ വൈദ്യസഹായം തേടാൻ തീരുമാനിച്ചു. പക്ഷേ സമീപത്തുള്ള ഡോക്ടർമാരുടെയെല്ലാം ബുക്കിങ് നേരത്തെ തന്നെ തീർന്നതിനാല്‍ ഡോക്ടറെ കാണാനായില്ല. ഓണ്‍ലൈനായി ഉപദേശം തേടിയപ്പോള്‍ എത്രയും പെട്ടെന്ന് കുട്ടിയെ ആശുപത്രില്‍ എത്തിക്കാൻ നിർദേശം നല്‍കി.
കൊതുക് കടിയേറ്റത് കാല്‍മുട്ടിലെ ഒരു സന്ധിയിലായതിനാല്‍ അണുബാധയുണ്ടായിട്ടുണ്ടാവെന്ന് ഡോക്ടർ പറഞ്ഞു. സ്ടാഫ് എന്ന അണുബാധ കണ്ടെത്തി. ഈ അണുബാധ അപൂർവം അല്ലെങ്കിലും കൊതുക് കടിക്ക് പിന്നാലെ ഈ അണുബാധയുണ്ടാകുന്നത് അപൂർവ്വമാണെന്ന് ഡോക്ടർ പറഞ്ഞു. ആദ്യ റൗണ്ട് ആൻറിബയോട്ടിക്കുകള്‍ ഫലിച്ചില്ല. ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന എംആർഎസ്‌എ എന്ന അവസ്ഥ സ്ഥിരീകരിച്ചു. മുറിവിലൂടെ അണുബാധ രക്തത്തില്‍ പ്രവേശിച്ചതായിരുന്നു കാരണം. ലിംഫ് നോഡുകള്‍ വീർത്ത നിലയിലായിരുന്നു. കുറേ ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ആരോഗ്യം വീണ്ടെടുത്തു.