Home Featured കൃഷി നോക്കിനടത്താൻ വീട്ടിൽ പുരുഷന്മാരില്ല; കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് കർണാടക ഹൈകോടതി

കൃഷി നോക്കിനടത്താൻ വീട്ടിൽ പുരുഷന്മാരില്ല; കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് കർണാടക ഹൈകോടതി

by admin

കൊലപാതക കേസില്‍ 11 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് കൃഷി നോക്കി നടത്താൻ പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി. 90 ദിവസത്തെ പരോൾ ആണ് അനുവദിച്ചത്. കർണാടകയിലെ രാമനഗര ജില്ലയിൽ സിദ്ദേവരഹള്ളി ഗ്രാമത്തിൽ ആണ് സംഭവം.തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കൃഷി ചെയ്യാനും കൃഷിക്ക് മേൽനോട്ടം വഹിക്കാനും കുടുംബത്തിൽ മറ്റ് പുരുഷന്മാർ ആരുമില്ലെന്നും ഇതിനായി പരോള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചന്ദ്ര എന്ന പ്രതി കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം പറ‌ഞ്ഞ് ബംഗളുരു സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ 11 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്നു. 11 വർഷം തടവിൽ കഴിഞ്ഞതും ഇക്കാലയളവിൽ ഇതുവരെ പരോൾ അനുവദിക്കപ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് കോടതി വിധി.മോചിതനാവുന്ന ദിവസം മുതൽ 90 ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്. ഇക്കാലയളവിൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലൊന്നും ഏർ‍പ്പെടരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.എല്ലാ ആഴ്ചയും ആദ്യ ദിവസം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും മറ്റ് ജാമ്യ വ്യവസ്ഥകൾ ജയിൽ സൂപ്രണ്ടിന് തീരുമാനിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group