സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇതിലാണിപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.സംഭവം നടന്ന് 12 വർഷത്തിനുശേഷമാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവാവ് പരാതി നല്‍കിയതെന്ന് രഞ്ജിത്ത് ഹർജിയില്‍ പറഞ്ഞിരുന്നു. യുവാവ് പരാതി നല്‍കാൻ വൈകിയത് സംശയാസ്പദമാണ്.
പരാതിയില്‍ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും രഞ്ജിത് ഹൈക്കോടതിയെ അറിയിച്ചു.ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് താജ് ഹോട്ടല്‍ പ്രവർത്തനം തുടങ്ങിയിരുന്നില്ല. നേരത്തെ കേസില്‍ രഞ്ജിത്തിനെതിരെയുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ കോടതി തടഞ്ഞിരുന്നു.
വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പുതപ്പിനുള്ളില്‍ പൊതിഞ്ഞ നിലയില്‍, കാമുകൻ അറസ്റ്റില്‍
ഉത്തർപ്രദേശിലെ വാരണസിയില്‍ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.വാരണാസി സ്വദേശി അല്‍ക്ക (22) ആണ് മരിച്ചത്.രൂപാപൂരിലെ വിധാൻ ബസേര ധാബയിലെ ഒരു മുറിക്കുള്ളിലാണ് കഴുത്തറുത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ എംഎസ്‌സി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കാമുകൻ സാഹബ് ബിന്ദിനെ പൊലീസ് അറസ്റ്റു ചെയ്തു.ബുധനാഴ്ച രാവിലെ 9.30 ഓടെ വീട്ടില്‍ നിന്നും കോളേജിലേക്ക് പോയ അല്‍ക്ക ഇരുട്ടിയിട്ടും തിരിച്ചെത്തെയില്ല. ഇതോടെ അല്‍ക്കയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അല്‍ക്കയെ കാണാതായതിനുശേഷം, പൊലീസും കുടുംബാംഗങ്ങളും യുവതിയെ തിരഞ്ഞ് ഏറെ അലഞ്ഞു.യുവതിയുടെ കോള്‍ ലിസ്റ്റുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് രാത്രി വൈകിയാണ് ധാബയുടെ മുറിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. അതിനു ശേഷമാണ് കാമുകൻ സാഹബ് ബിന്ദിനെ കണ്ടെത്തുകയും പിന്നീട് ഭാദോഹിയിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് പിടികൂടുകയും ചെയ്തത്. അറസ്റ്റു ചെയ്യുന്നതിനിടെ ഒരു പൊലീസുകാരന്റെ കൈയില്‍ നിന്ന് ഇയാള്‍ തോക്ക് പിടിച്ചുവാങ്ങി സംഘത്തിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചിരുന്നു.
എന്നാല്‍ പൊലീസ് ഇയാളെ സാഹസികമായി കീഴപ്പെടുത്തി. ഉന്തും തള്ളിനുമിടയില്‍ പ്രതിയുടെ കാലിനും വെടിയേറ്റു.വിവാഹം കഴിക്കണമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ട് അല്‍ക്ക നിരന്തരമായി ശല്ല്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ ബിന്ദ് കുറ്റം സമ്മതിച്ചിട്ടുണ്ട്. 2024ലെ ഒരുവിവാഹ ചടങ്ങില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. അതിനു ശേഷം പലയിടത്തു വച്ചും നിരന്തരമായി കാണാൻ തുടങ്ങി. പിന്നീട് പതിവായി പണത്തിനു വേണ്ടി യുവതി സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതാണ് ബന്ധം വഷളായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് ധാബയിലെ ഒരു മുറിയിലേക്ക് അല്‍കയെ ബിന്ദ് വിളിച്ചു വരുത്തി അവിടെ വച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് യുവതിയുടെ മൊബൈല്‍ ഫോണും അഡ്മിറ്റ് കാർഡും ഉപയോഗിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. മുറി വൃത്തിയാക്കാനെത്തിയ ധാബ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.ഇയാള്‍ പൊലീസിനെ വിവരമറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു