Home Featured വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ നോമിനേഷന്‍ റദ്ദാക്കിയത് പിന്‍വലിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ നോമിനേഷന്‍ റദ്ദാക്കിയത് പിന്‍വലിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

by admin

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു.

പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഇവര്‍ തന്നെ തുടരും. ഷാഫി സാദിയോടൊപ്പം ബിജെപി സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്ത മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി യാക്കൂബ്, ഐഎഎസ് ഓഫിസര്‍ സെഹറ നസീം എന്നിവരുടെ അംഗത്വമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നത്. നോമിനേഷന്‍ റദ്ദാക്കുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം ഷാഫി സാദി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നോമിനേഷന്‍ റദ്ദാക്കിയത് പിന്‍വലിച്ചിരിക്കുന്നത്.

പുതിയ സര്‍ക്കാരിര്‍ മുസ്ലിം നേതാവ് ഉപമുഖ്യമന്ത്രിയാകണമെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാദിയെ സ്ഥാനത്ത് നിന്ന് നീക്കിയത്. ബിജെപിയുമായി സജീവ ബന്ധം നിലനിര്‍ത്തുന്ന ഷാഫി, 2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബിജെപി പിന്തുണയുള്ള അദ്ദേഹം കര്‍ണാടക മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്നു. 2010ലും 2016ലും എസ്‌എസ്‌എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി.എം. ഇബ്രാഹിം ജെ.ഡി.എസ് കര്‍ണാടക അധ്യക്ഷ സ്ഥാനം രാജിവച്ചു

ബംഗളൂരു: ജെ.ഡി.എസ് കര്‍ണാടക അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് സി.എം. ഇബ്രാഹിം രാജിവച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് രാജി.

തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്ന് സി.എം. ഇബ്രാഹിം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ പാര്‍ട്ടി ദേശീയ അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡക്ക് രാജിക്കത്ത് കൈമാറിയിരുന്നെന്ന് സി.എം. ഇബ്രാഹിം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സി.എം. ഇബ്രാഹിം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. നേരത്തെ, ജെ.ഡി.എസില്‍ നിന്ന് രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇബ്രാഹിം പാര്‍ട്ടിയില്‍ താൻ തഴയപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് രാജിവെച്ച്‌ വീണ്ടും ജെ.ഡി.എസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസ് ഇക്കുറി തനിച്ചാണ് മത്സരിച്ചത്. എന്നാല്‍, വെറും 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നിര്‍ണായക സീറ്റുകള്‍ നേടി സ്വാധീനശക്തിയാകാമെന്ന മോഹങ്ങളും ഇതോടെ ഇല്ലാതായി. 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റാണ് ലഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group