മൈസൂരു :കന്നഡ സൂപ്പർ സ്റ്റാർ രാജ്കുമാറിന്റെ ചാമരാജ്നഗർ ദൊഡ്ഡഗജാനൂരിലെ കുടുംബവീട് സ്മാരകമാക്കി മാറ്റാൻ പദ്ധതി. കർണാടക-തമിഴ്നാട് അതിർത്തിയിൽ എംഎം ഹിൽസ് വന്യജീവി സങ്കേതത്തോട് ചേർന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീട് ഇപ്പോൾ കാര്യമായി പരിചരണമില്ലാതെ കിടക്കുകയാണ്.
ചാമരാജ് നഗർ-കോയമ്പത്തുർ ദേശീയപാതയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ദാഡഗജാനൂരിനെയും സമീപ പ്രദേശങ്ങളെയും ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആരംഭിക്കാനുള്ള പദ്ധതിയും ചാമരാജ് നഗർ ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുണ്ട്.