ബെംഗളൂരു : ആംബുലൻസ് വിളിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ കർണാടക സർക്കാർ. ഊബർ, ഒല, റാപ്പിഡോ തുടങ്ങിയവയുടെ മാതൃകയിലുള്ള ആപ്പ് തയ്യാറാക്കാനാണ് ഒരുങ്ങുന്നത്. സ്വകാര്യ ആംബുലൻസ് സർവീസുകളെ കൂടി ഉൾപ്പെടുത്തിയായിരിക്കും ആപ്പ് പ്രവർത്തിക്കുന്നത്. ആംബുലൻസ് സർവീസിന്റെ നിരക്ക് സർക്കാർ നിശ്ചയിക്കും. ഇതിനുള്ള ആലോചനകൾ നടന്നുവരുകയാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.
നിലവിൽ ഹെൽപ് ലൈൻ മുഖേനെയാണ് 108 ആംബുലൻസ് സർവീസ് പ്രവർത്തിക്കുന്നത്. 108 നമ്പറിൽ വിളിച്ച് ആംബുലൻസ് സേവനം ലഭ്യമാക്കാം. ഇതിനൊപ്പമാണ് ആപ്പ് വികസിപ്പിക്കുന്നത്. ഇതിലൂടെ സ്വകാര്യ ആംബുലൻസുകളുടെ സേവനം സർക്കാർ നിശ്ചയിച്ച നിരക്കിൽ ലഭ്യമാക്കാം.നിലവിൽ സ്വകാര്യ സർവീസുകൾ പല നിരക്കാണ് ഈടാക്കുന്നത്. അടിയന്തര ആവശ്യങ്ങളിൽ വൻനിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്.
സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന 108 ആംബുലൻസ് സർവീസിൻ്റെ പ്രവർത്തനം പൂർണമായും സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.സ്വകാര്യ ആംബുലൻസുകളിൽ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ നിയന്ത്രണം ഏർപ്പെടുത്തും. ഇതിനായി ആംബുലൻസ് സർവീസുകളെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ്റ്സ് നിയമത്തിന് കീഴിൽ കൊണ്ടു വരും. ഇതിനുള്ള ബിൽ അടുത്തനിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
13 വയസുകാരിക്ക് വരൻ വിവാഹിതനായ 40കാരൻ, അമ്മയും സഹോദരനും ചേര്‍ന്ന് മേയില്‍ വിവാഹം നടത്തി; അധ്യാപിക അറിഞ്ഞതോടെ രക്ഷ
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ 13 വയസുകാരിയെ ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തി. അധ്യാപിക ജില്ലാ ശിശു സംരക്ഷണ സേവനങ്ങള്‍ക്കും പൊലീസിനും വിവരം നല്‍കിയതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം സാധ്യമായത്.എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ പെണ്‍കുട്ടിയെ മെയ് 28ന് കണ്ടിവാഡ സ്വദേശിയായ 40 വയസുകാരൻ ശ്രീനിവാസ് ഗൗഡിന് വിവാഹം കഴിപ്പിച്ചതായി റിപ്പോർട്ടുണ്ട്. പെണ്‍കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അധ്യാപിക തഹസില്‍ദാർ രാജേശ്വറിനെയും ഇൻസ്പെക്ടർ പ്രസാദിനെയും വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി അമ്മയോടും സഹോദരനോടും ഒപ്പമാണ് താമസിച്ചിരുന്നത്. മകളെ വിവാഹം കഴിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥനോട് അമ്മ പറഞ്ഞിരുന്നു. ഒരു ഇടനിലക്കാരനാണ് 40 വയസുകാരന്‍റെ വിവാഹാലോചന കൊണ്ടുവന്നത്. ചടങ്ങുകള്‍ മെയ് മാസത്തില്‍ നടന്നുവെന്നും പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.40 കാരൻ, പെണ്‍കുട്ടിയുടെ അമ്മ, ഇടനിലക്കാരൻ, നിയമവിരുദ്ധ വിവാഹം നടത്തിയ പുരോഹിതൻ എന്നിവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തുവെന്നും പ്രസാദ് കൂട്ടിച്ചേർത്തു.
പെണ്‍കുട്ടിയെ സുരക്ഷയ്ക്കും പിന്തുണയ്ക്കുമായി ഒരു സഖി സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുകയാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ പ്രവീണ്‍ കുമാർ പറഞ്ഞു.രണ്ട് മാസത്തോളമായി അവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെങ്കില്‍, ശ്രീനിവാസ് ഗൗഡിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്നും പ്രവീണ്‍ കുമാർ പറഞ്ഞു. ഈ വർഷം 44 ശൈശവ വിവാഹ കേസുകളും കഴിഞ്ഞ വർഷം 60 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ശിശു സംരക്ഷണ ഓഫീസർ പറഞ്ഞു. ഈ നിയമവിരുദ്ധ വിവാഹങ്ങളില്‍ ഭൂരിഭാഗവും ദാരിദ്ര്യം മൂലമല്ല, മറിച്ച് ഒളിച്ചോട്ട ഭയം മൂലമാണെന്നും ഓഫീസർ വ്യക്തമാക്കി