Home Featured ബെംഗളൂരു : ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടം നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുന്നു

ബെംഗളൂരു : ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടം നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുന്നു

by admin

ബെംഗളൂരു : കർണാടകത്തിൽ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടം എന്നിവ നിയന്ത്രിക്കുന്നതിനായി സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ഇതിൻ്റെ ഭാഗമായി മുതിർന്ന ഉദ്യോഗസ്ഥരുടെയും വ്യവസായ പ്രതിനിധികളുടെയും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും നിർദിഷ്‌ട ബില്ലിൻ്റെ കരട് സമർപ്പിക്കാൻ ഒരുമാസത്തെ സമയം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.സംസ്ഥാനത്ത് ഓൺലൈൻ വാതുവെപ്പും ചൂതാട്ടവും കൂടിവരുന്ന പശ്ചാത്തലത്തിലാണ് നടപടി.

നേരത്തേ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന വാതുവെപ്പും ചൂതാട്ടവും ഇപ്പോൾ കർണാടകത്തിൻ്റെ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഐപിഎൽ വാതുവെപ്പ് തടയാൻ ബെംഗളൂരു പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഐപിഎൽ സമയത്ത് നിരവധി വാതുവെപ്പ് സംഘങ്ങൾ പിടിയിലായിരുന്നു.

ഓൺലൈൻ വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം പരമേശ്വരയും ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും യോഗം ചേർന്നിരുന്നു. വിവിധ വ്യവസായ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. നിയമപ്രകാരമുള്ള ലൈസൻസ് സംവിധാനവും നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് വ്യവസായ പ്രതിനിധികൾ സമ്മതിച്ചതായി പരമേശ്വര പറഞ്ഞു. ഓൺലൈൻ ഗെയിമിങ്ങിനെ നിയമപരമായ മാനദണ്ഡത്തിന് കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് പ്രിയങ്ക് ഖാർഗെ കഴിഞ്ഞമാസം പറഞ്ഞിരുന്നു.

അതേസമയം, ബെറ്റിങ് ആപ്പുകൾ, പ്രത്യേകിച്ച് രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്നവ നിയന്ത്രിക്കുന്നതിന് വെല്ലുവിളികളുണ്ട്. ഏതെങ്കിലും പ്ലാറ്റ്ഫോം നിയമപരമാണെങ്കിൽ അത് എങ്ങനെ മികച്ച രീതിയിൽ നിയന്ത്രിക്കാമെന്ന് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

കുഞ്ഞ് കരഞ്ഞതില്‍ അസ്വസ്ഥത; നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഗുജറാത്തിലെ മേഘാനിനഗര് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.കരിഷ്മ ബാഗേല്‍(22) ആണ് അറസ്റ്റിലായത്.തന്‍റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയാണ് കരിഷ്മ വാട്ടർ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ കാണാതായതായി കരിഷ്മ ഭർത്താവിനോടു പറഞ്ഞത്.

തുടർന്ന് ഇവർ പോലീസില്‍ പരാതി നല്‍കി.തിരച്ചിലില്‍ അംബികാനഗർ പ്രദേശത്തുള്ള വീട്ടിലെ വാട്ടർ ടാങ്കില്‍ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് കരിഷ്മയാണെന്ന് തെളിയുകയായിരുന്നു.

ഗർഭിണിയായതു മുതല്‍ കരിഷ്മ വൈകാരികമായും ശാരീരികമായും അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ എപ്പോഴും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ പരാതിപ്പെടുകയും കുട്ടി ഒരുപാട് കരയുന്നതിനാല്‍ അസ്വസ്ഥയാണെന്ന് കുടുംബാംഗങ്ങളോട് പറയുകയും ചെയ്തിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group