ബെംഗളൂരു : കർണാടകത്തിൽ അർഹതയില്ലാത്ത 22.63 ലക്ഷം ബി.പി.എൽ. കാർഡുടമകളുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് കാർഡുകൾ റദ്ദാക്കാനുള്ള നീക്കവുമായി സർക്കാർ. ഇതിനെതിരേ പ്രതിഷേധമുയർന്നതോടെ സർക്കാരുദ്യോഗസ്ഥരുടെയും ആദായനികുതി അടയ്ക്കുന്നവരുടെയുംമാത്രം ബി.പി.എൽ. കാർഡുകളേ റദ്ദാക്കൂവെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ വ്യക്തമാക്കി.
കാർഡുകൾ റദ്ദാക്കിയാൽ ഒട്ടേറെ കുടുംബങ്ങൾക്ക് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകും.അർഹതയുള്ള ഒരു കുടുംബത്തിൻ്റെയും ബി.പി.എൽ. കാർഡ് റദ്ദാക്കില്ലെന്നും വിഷയത്തിൽ ബി.ജെ.പി. നുണപ്രചാരണം നടത്തുകയാണെന്നും കെ.പി.സി.സി. വക്താവ് എം. ലക്ഷ്‌മൺ പറഞ്ഞു.
വിവാഹത്തിന് മുമ്ബുള്ള ഹല്‍ദി ആഘോഷത്തിനിടെ ഹൃദയാഘാതം; വരന്‍ മരിച്ചു
വിവാഹത്തിന് മുമ്ബുള്ള ഹല്‍ദി ആഘോഷത്തിനിടെ ഹൃദയാഘാതം മൂലം വരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാഥറസിലാണ് ദാരുണ സംഭവം നടന്നത്.ഹല്‍ദി ആഘോഷത്തിനിടെയാണ് ശിവം കുമാര്‍ മരണപ്പെട്ടത്.ഞായറാഴ്ച രാത്രി വീട്ടില്‍ നടന്ന ആഘോഷത്തിനിടെ സഹോദരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് വരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ ശിവം കുമാറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ആഗ്ര സ്വദേശിനിയുമായാണ് ശിവം കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ അമ്മ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലാണ്. അമ്മയുടെ ചികിത്സാകാര്യങ്ങളെല്ലാം നോക്കിയിരുന്നത് ശിവം കുമാര്‍ ആണെന്ന് സഹോദരന്‍ പറഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ശിവം കുമാര്‍ എന്നും കുടുംബം പറഞ്ഞു.