ബെംഗളൂരു : കർണാടകയിലെ നഴ്സിങ്കേളേജുകളിൽ ഇനി വിദേശഭാഷ പഠിക്കാനുള്ള സൗകര്യവും ഒരുങ്ങുന്നു. വിദ്യാർഥികളുടെ ആഗോള തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി സർക്കാർ സംസ്ഥാനത്തെ എല്ലാ നഴ്‌സിങ് കോളേജുകളിലും വിദേശ ഭാഷാ ലബോറട്ടറികൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. മന്ത്രി ശരൺ പ്രകാശ് പാട്ടീലാണ് ഇക്കാര്യമറിയിച്ചത്.ജർമനി, ഇറ്റലി, ജപ്പാൻ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ ഒട്ടേറെ റിക്രൂട്ട്മെന്റിനായി സംസ്ഥാനത്തെ സമീപിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
നൈപുണ്യമുള്ള നഴ്‌സുമാർക്കും അനുബന്ധ ആരോഗ്യ വിദഗ്‌ധർക്കും അന്താരാഷ്ട്രതലത്തിൽ വർധിച്ചുവരുന്ന തൊഴിൽ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം. വിദ്യാർഥികൾക്ക് നഴ്സിങ് പഠനകാലത്ത് ജർമൻ, ജാപ്പനീസ്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവയുൾപ്പെടെയുള്ള ഭാഷകൾ പഠിക്കാനുള്ള അവസരം ലഭിക്കും. ഇതുവഴി വിദേശ തൊഴിലവസരങ്ങൾക്കുള്ള സാധ്യത ഇരട്ടിയാകുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ നിലവാരമില്ലാത്തപാരാമെഡിക്കൽ, ജനറൽ നഴ്‌സിങ്, മിഡ്വൈഫറി (ജിഎൻഎം), നഴ്‌സിങ് കോളേജുകൾ എന്നിവ ഇല്ലാതാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഭര്‍ത്താവിന്‍റെ ഫോണ്‍ ഹാക്ക് ചെയ്ത ഭാര്യ കണ്ടത് നിരവധി സ്ത്രീകളുമായുള്ള ചിത്രം, പരാതി നല്‍കാന്‍ 19കാരിയെ സഹായിച്ചു
ഭർത്താവ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തുകയും പരാതി നല്‍കാൻ അതിജീവിതയെ സഹായിക്കുകയും ചെയ്ത് യുവതി.മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ള 24 കാരിയാണ് 32കാരനായ തന്റെ ഭർത്താവിനെ കുടുക്കിയത്. ർത്താവിന്റെ വാട്ട്‌സ്‌ആപ്പ് ഹാക്ക് ചെയ്തപ്പോഴാണ് ഇയാള്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തതായി മനസ്സിലാക്കിയത്. ഭർത്താവ് പലപ്പോഴും പ്രകൃതിവിരുദ്ധ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിക്കുകയും അശ്ലീല പ്രവൃത്തികള്‍ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ടെന്നും യുവതി ആരോപിച്ചു.
ബലാത്സംഗത്തിന് ഇരയായ കൗമാരക്കാരിയെ ഭപരാതി നല്‍കാൻ സഹായിക്കുകയും ചെയ്തു. പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. വ്യാജ പേരുകള്‍ ഉപയോഗിച്ചാണ് പ്രതി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മീയ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. നേരത്തെ ലൈംഗിക പീഡനത്തിന് ഭാര്യയും ഇയാള്‍ക്കെതിരെ പരാതി നല്‍കി. ഭർത്താവിന് നിരവധി അവിഹിത ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ഫോണ്‍ ഹാക്ക് ചെയ്തത്. തുടർന്ന് ഭർത്താവ് മറ്റ് സ്ത്രീകളെയും ഉപദ്രവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി. വാട്സ് ആപ്പില്‍ നിരവധി സ്ത്രീകളുമായുള്ള ഇയാളുടെ ബന്ധത്തിന് തെളിവേകുന്ന ചിത്രങ്ങളും ലഭിച്ചു.
സ്ത്രീകളെ താൻ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ചിലരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെന്നും മനസ്സിലാക്കി. നാഗ്പൂരില്‍ പാൻ ഷോപ്പ് നടത്തിയിരുന്ന പ്രതി നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വെച്ചാണ് സ്ത്രീകളെ കണ്ടിരുന്നത്. ഇവരില്‍ ചിലരെ ഭാര്യ ബന്ധപ്പെടുകയും പരാതി നല്‍കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവില്‍, പ്രതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന 19 വയസ്സുള്ള പെണ്‍കുട്ടി പരാതി നല്‍കാൻ സമ്മതിച്ചു. പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു.