Home Featured ബംഗളുരു :നഗരത്തിൽ ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ;ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ നിർദേശം… വിശദമായി അറിയാം

ബംഗളുരു :നഗരത്തിൽ ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ;ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ നിർദേശം… വിശദമായി അറിയാം

by admin

നഗരത്തിലെ വായുമലിനീകരണ തോത് ഉയരുന്നതോടെ ദീപാവലിയുടെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ. നാളെ മുതലാണ് നഗരത്തിൽ ദീപാവലി ആഘോഷങ്ങൾ സജീവമാകുക. ആഘോഷത്തിന്റെ ഭാഗമായി 125 ഡെസിബല്ലിൽ കുറവ് ശബ്ദമുള്ള ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ മാത്രമാണ് അനുമതിയുള്ളത്.

രാത്രി 8 മുതൽ 10 വരെയാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർണാടക പൊലീസ് ആക്ട് പ്രകാരം കേസെടുക്കും. പടക്കം ഒഴിവാക്കിയുള്ള ഗ്രീൻ ദീപാവലി ആഘോഷത്തിനായി സംസ്ഥ‌ാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

ദീപാവലിക്ക് നാട്ടില്‍ പോകാനുള്ള തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ കയറാനുള്ള കൂട്ടയിടിയില്‍ ഒമ്ബതോളം പേര്‍ക്ക് പരിക്ക്

മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്ബതോളം പേര്‍ക്ക് പരിക്ക്.പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിതമായ തിരക്കിലാണ് ഒമ്ബത് പേര്‍ക്കും പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം. ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമില്‍ പുലർച്ചെ 5.56നായിരുന്നു സംഭവം. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്കാണ് മാറ്റിയത്.

ഷബീർ അബ്ദുള്‍ റഹ്മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്ത (28), രവീന്ദ്ര ഹരിഹർ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രജാപതി (29), സഞ്ജയ് തിലക്രം കാങ്കേ (27), ദിവ്യാൻഷു യോഗേന്ദ്ര യാദവ് (18), മുഹമ്മദ് ഷെരീഫ് ഷെയ്ഖ് (25), ഇന്ദ്രജിത്ത് സഹാനി (19), നൂർ മുഹമ്മദ് ഷെയ്ഖ് (18) എന്നിവർക്കാണ് പരിക്കേറ്റത്. ബാന്ദ്രയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന ട്രെയിൻ നമ്ബർ 22921 പ്ലാറ്റ്‌ഫോമില്‍ ഒന്നില്‍ എത്തിയപ്പോള്‍ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ തറയില്‍ രക്തവും കാണാം. റെയില്‍വേ പൊലീസും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

You may also like

error: Content is protected !!
Join Our WhatsApp Group