Home covid19 കൊവിഡ് പരിശോധന ഫലം വൈകി; 40 ലാബുകള്‍ക്ക് പിഴ ചുമഴ്ത്തി കര്‍ണാടക സര്‍ക്കാര്‍; പരിശോധന ഫലം ഐസിഎംആര്‍ വെബ്‌സൈറ്റില്‍ നല്‍കാത്ത ലാബുകള്‍ പൂട്ടിച്ചു

കൊവിഡ് പരിശോധന ഫലം വൈകി; 40 ലാബുകള്‍ക്ക് പിഴ ചുമഴ്ത്തി കര്‍ണാടക സര്‍ക്കാര്‍; പരിശോധന ഫലം ഐസിഎംആര്‍ വെബ്‌സൈറ്റില്‍ നല്‍കാത്ത ലാബുകള്‍ പൂട്ടിച്ചു

by admin

ബെംഗളൂരു: 24 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന ഫലം നല്‍കാത്ത 40 ലാബുകള്‍ക്ക് 20.19 ലക്ഷം രൂപ പിഴയിട്ട് കര്‍ണാടക സര്‍ക്കാര്‍. ഒന്‍പത് സര്‍ക്കാര്‍ ലാബുകള്‍ക്കും 31 സ്വകാര്യ ലാബുകള്‍ക്കുമാണ് പിഴ ചുമത്തിയത്.

പരിശോധനാ ഫലം വൈകിയ ഓരോ സാമ്ബിളിനും 200 രൂപ വീതമായിരുന്നു പിഴ. സര്‍ക്കാര്‍ ലാബിലെ 3034 സാമ്ബിളുകളുടെ ഫലമാണ് വൈകിയത്-പിഴ 6.06 ലക്ഷം രൂപ. സ്വകാര്യ ലാബുകളില്‍ 7069 സാമ്ബിളുകളുടെ ഫലം വൈകി-പിഴ 14.13 ലക്ഷം രൂപ. പരിശോധന ഫലം വൈകിയ മറ്റു 41 ലാബുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ടാസ്‌ക് ഫോഴ്‌സ് സമിതിയുടേതാണ് തീരുമാനം.

ഇതോടൊപ്പം കൊവിഡ് പരിശോധന ഫലം ഐസിഎംആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാത്ത അഞ്ച് ലാബുകള്‍ക്ക് പിഴ ചുമത്തിയ ശേഷം അടച്ചുപൂട്ടി. കൊവിഡ് പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാതിരുന്ന ലാബുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും വരുംദിവസങ്ങളിലും ഇതു തുടരുമെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വ്യക്തമാക്കി.

അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? പരിശോധിക്കാം

സംസ്ഥാന ഉപമുഖ്യമന്ത്രി ഡോ.സി.എന്‍. അശ്വത് നാരായണനാണ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍. ആരോഗ്യ വകുപ്പ് മന്ത്രി ഡോ.കെ. സുധാകര്‍, വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്‌കുമാര്‍, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് ടാസ്‌ക് ഫോഴ്‌സ് സമിതിയംഗങ്ങള്‍.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

ബംഗളുരുവിൽ ഉച്ചയോടെ സൂര്യന് ചുറ്റും പ്രകാശ വലയം ; അത്ഭുതത്തോടെ നിവാസികൾ ,എന്താണ് ‘സൺ ഹാലോ ‘?

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group