ബംഗളൂരു: കർണാടകയിലെ പ്രധാന കനാലുകളില്‍ ഒരെണ്ണത്തിന് അന്തരിച്ച ജസ്റ്റിസ് എസ്. നരിമാന്റെ നാമധേയം നല്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ.
ബുധനാഴ്ച നിയമസഭയില്‍ നരിമാന്റെ നിര്യാണ അനുശോചനവേളയില് നിയമമന്ത്രി എച്ച്.കെ. പാട്ടീലാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.ഏതെങ്കിലും കെട്ടിടത്തിനോ റോഡിനോ ഇടേണ്ട പേരല്ല നരിമാന്റേതെന്ന് പാട്ടീല്‍ പറഞ്ഞു. കാവേരി നദീജല തർക്കത്തില്‍ കർണാടകയുടെ അഭിഭാഷകനായ അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടതുണ്ട്. അതിന് ഉചിതം കനാലാണ്. ജലവിഭവ വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.