ബെംഗളൂരു: ടാറ്റൂ പാർലറുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ടാറ്റൂ ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനകളിൽ ടാറ്റൂ മഷി സാമ്പിളുകളിൽ 22തരം ലോഹങ്ങൾ കണ്ടെത്തിയതായും, സൂക്ഷ്മാണുക്കളും ഘനലോഹങ്ങളും മൂലമുണ്ടാകുന്ന ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ടാറ്റൂ മഷി പരിശോധനകൾ നടത്തിയിട്ടുണ്ട്. ടാറ്റൂ മഷി സാമ്പിളുകളിൽ 22തരം ഹാനികാരകമായ ലോഹങ്ങൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവന് ജീവന് വരെ അപകടമായേക്കാമെന്ന് റാവു പറഞ്ഞു. ഇഡലി നിർമാണത്തിൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചതിനു തൊട്ടുപിന്നാലെയാണിത്. ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക് വസ്തുക്കൾ ഇഡ്ഡലി തയ്യാറാക്കുന്നതിൽ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌ങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയതോടെയായിരുന്നു സർക്കാർ നടപടി.
സംസ്ഥാനത്തുടനീളം എല്ലായിടത്തും ഭക്ഷണവും മറ്റുമായി ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുകയാണ്. ആരോഗ്യത്തിനു അപകടരമായേക്കാവുന്ന എല്ലാത്തരം വസ്തുക്കൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അനശ്വര രാജനെതിരെ സംവിധായകൻ; ‘കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല,ഇന്ദ്രജിത്ത് വരെ അവരോട് മോശമെന്ന് പറഞ്ഞു’
നടി അനശ്വര രാജനെതിരെ ഗുരുതര ആരോപണവുമായി ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ എന്ന സിനിമയുടെ സംവിധായകൻ ദീപു കരുണാകരൻ.സിനിമയുടെ പ്രമോഷൻ പരിപാടികളില്‍ അവർ സഹകരിക്കുന്നില്ലെന്നാണ് ദീപുവിന്റെ ആക്ഷേപം. പലതവണ താൻ ആവശ്യപ്പെട്ടെന്നും കാലുപിടിച്ച് പറഞ്ഞിട്ടും അനുസരിച്ചില്ലെന്നും ദീപു പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.
സിനിമ ചിത്രീകരിക്കുന്ന സമയത്ത് തന്നെ അകമഴിഞ്ഞ് പിന്തുണച്ചയാണ് നടി. പല ഘട്ടങ്ങളിലും സിനിമ നിന്നു പോകുമെന്ന അവസ്ഥ വന്നിരുന്നു, അപ്പോഴും അവർ കൂടെ നിന്നു. എന്നാല്‍ സിനിമയുടെ പ്രമോഷൻ നടത്താൻ ആവശ്യപ്പെട്ടപ്പോള്‍ അവർ സഹകരിക്കാൻ തയ്യാറായില്ല എന്നാണ് ദീപു ആരോപിക്കുന്നത്.സിനിമയുടെ ഓഡിയോ റൈറ്റ്സ് 10 ലക്ഷം രൂപയ്ക്ക് ഒരു കമ്ബനിക്ക് നല്‍കി.പാട്ട് റിലീസായപ്പോള്‍ അവരുടെ ഔദ്യോഗിക ഇൻസ്റ്റാ പേജിലൂടെ പാട്ട് പ്രമോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അവർ തയ്യാറായില്ല, കമ്ബനി തനിക്ക് മേല്‍ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അവരുടെ ആരാധകർ പ്രമോട്ട് ചെയ്യുന്ന പേജിലൂടെ മാത്രമാണ് വീഡിയോ പ്രമോട്ട് ചെയ്തത്. പ്രമോഷന് വരാൻ ആവശ്യപ്പെട്ടപ്പോള്‍ നോക്കാമെന്നാണ് പറഞ്ഞത്.
അവരുടെ ഈ പ്രതികരണത്തെ തുടർന്ന് നടിയുടെ അമ്മയേയും മാനേജരേയും വിളിച്ചു. ഒരുപരിധിയില്‍ കൂടുതല്‍ ഇക്കാര്യത്തില്‍ അവളെ നിർബന്ധിക്കാനാകില്ലെന്നായിരുന്നു അവരുടെ മറുപടി. മാനേജരോട് ചോദിക്കുമ്ബോള്‍ ഇപ്പോള്‍ ഇടാമെന്ന് പറഞ്ഞ് കളിപ്പിക്കും. ഒടുവില്‍ സിനിമയിലെ നായകനായ ഇന്ദ്രജിത്ത് നേരിട്ട് അവരെ വിളിച്ച് സംസാരിച്ചു. നമ്മുടെ സിനിമയല്ലേ ഈ കാണിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു അദ്ദേഹം. അദ്ദേഹത്തോട് മാത്രമാണ് അവർ സംസാരിച്ചത്.
ഇവരുടെ ഈ നിസഹകരണത്തെ കുറിച്ച് അസോസിയേഷനില്‍ പരാതിപ്പെട്ടാല്‍ നടപടിയുണ്ടാകും. അവർക്ക് സിനിമ പ്രമോട്ട് ചെയ്യേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ അത് ചെയ്യുന്നില്ല. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കാനായി കാത്തിരിക്കുകയാണ്. അവരോട് അപ്പോള്‍ പ്രമോഷൻ ഡേറ്റ് അറിയിക്കും. ആ സമയത്ത് അവർ അതിന് തയ്യാറാകുമോയെന്ന് നോക്കട്ടെ’, ദീപു പറഞ്ഞു. ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറില്‍ പ്രകാശ് ഹൈലൈൻ ആണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ നിർമ്മിച്ചത്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുല്‍ മാധവ്, സോഹൻ സീനുലാല്‍, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ആഗസ്തിലായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകുകയായിരുന്നു.