ഇന്ത്യയുടെ സിലിക്കണ്‍ വാലിയാണ് ബെംഗളൂരു. ഐടി ഹബ്ബായി ലോകത്തിനു മുന്നില്‍ ഇന്ത്യ അവതരിപ്പിക്കുന്ന നഗരത്തില്‍ ലോകത്തിലെ പ്രമുഖ ടെക് കമ്ബനികളും സ്റ്റാർട്ടപ്പുകളും മാത്രമല്ല, ഏറ്റവും മികച്ച തൊഴില്‍ സാധ്യതകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്.ഐടി സാധ്യതകള്‍ ഏറ്റവും കൂടുതല്‍ വളർത്തിയെടുക്കുന്ന ഒരു സാഹചര്യമാണ് ഇവിടെയുള്ളത്. ഇപ്പോഴിതാ, കർണ്ണാടകയില്‍ മറ്റൊരു ഐടി ഹബ് ആംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കർണ്ണാടക സർക്കാർ. ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായാണ് സർക്കാർ ഈ പ്രഖ്യാപനം നടത്തിയത്.
ബെംഗളൂരുവില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയുള്ള സർജാപൂരിലാണ് കർണ്ണാടകയിലെ പുതിയ ഐടി ഹബ് വരികയെന്നാണ് റിപ്പോർട്ടുകള്‍. കർണാടക ഇൻഡസ്ട്രിയല്‍ ഏരിയസ് ഡെവലപ്മെന്റ് ബോർഡ് (കെഐഎഡിബി) ന്റെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന ഈ ഐടി ഹബ്ബില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം സൃഷ്ടിക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. സാമ്ബത്തിക വളർച്ച, കണ്ടുപിടുത്തങ്ങളെയും സാങ്കേതിക മേഖലയെയും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയും ഇതിനോടൊപ്പം പ്രതീക്ഷിക്കുന്നുണ്ട്.
ഇലക്ട്രോണിക്സ് സിറ്റി, വൈറ്റ്ഫീല്‍ഡിലെ ഇന്റർനാഷണല്‍ ടെക് പാർക്ക് തുടങ്ങിയ മാതൃകകള്‍ പോലെ വളർന്നു വരുന്ന വിധത്തില്‍ പുതിയ ഐടി ഹബാണ് അധികൃതരുടെ ആശയം. 1,050 ഏക്കർ വിസ്തൃതിയില്‍ ആയിരിക്കും ഇത് വികസിപ്പിച്ചെടുക്കുക. ബെംഗളൂരു ഐടി ഹബ് എന്ന ആശയത്തോട് ചേർന്നു നില്ക്കുന്ന വിധത്തിലായിരിക്കും ഇതും നിർമ്മിക്കുക.ആഗോള നിക്ഷേപവും അന്താരാഷ്ട്ര ശ്രദ്ധയും നേടാൻ ആഗോള നിക്ഷേപക സംഗമത്തില്‍ (ജിഐഎം) ആയിരിക്കും സംസ്ഥാന സർക്കാർ വിശദമായ പദ്ധതി അവതരിപ്പിക്കുക. 2025 ഫെബ്രുവരിയില്‍ ആണ് ഗ്ലോബർ ഇൻവെസ്റ്റേഴ്സ് മീറ്റ്.
പദ്ധതി യാഥാര്ത്ഥ്യാകുന്നതോടെ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുവാനും നവീകരണങ്ങള്‍ക്കും കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നതിനു സാധിക്കും. മാത്രമല്ല, കർണ്ണാടക സംസ്ഥാനത്തെ ഐടി, സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ മാറ്റിയെടുക്കുവാനും ഇത് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം ഐടി ഹബ്ബിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ തീരുമാനമെടുത്തു വേണം മുന്നോട്ടു പോകുവാൻ. നിലവില്‍ ഹബ് കൊണ്ടുവരാനുദ്ദേശിക്കുന്ന സ്ഥലത്ത് മള്‍ബറി, പച്ചക്കറികള്‍ തുടങ്ങിയ വിളകള്‍ക്കായി ഉപയോഗിക്കുന്ന കൃഷിഭൂമികള്‍ ഉണ്ട്.
ഇത് കർഷകരില്‍ നിന്ന് ഏറ്റെടുക്കേണ്ടി വരുമ്ബോള്‍ അവർക്ക് ന്യായമായ നഷ്ടപരിഹാരവും പകരം ഭൂമിയും നല്‍കാമെന്ന് സർക്കാർ വാഗ്ജാനം നല്‍കിയിട്ടുണ്ട്. ദേവനഹള്ളി, ദൊഡ്ഡബല്ലാപുര തുടങ്ങിയ വ്യവസായ പാർക്കുകളില്‍ ആണ് പരം ഭൂമി കർഷകർക്ക് നല്‍കുക,സാമ്ബത്തിക വളര്‍ച്ചയും ആഗോള നിക്ഷേപവും ലക്ഷ്യമിടുന്നാണ് പദ്ധതിയങ്കിലും ബെംഗളൂരുവിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളിലുള്ള ബുദ്ധിമുട്ടും ഇവിടെയും ആശങ്കയുണർത്തുന്നു. കൃത്യമായ ആസൂത്രണവും ഏകോപനവും ഉണ്ടെങ്കില്‍ ഇതിനെ മറികടക്കാൻ സാധിക്കു.