Home Featured ചാമുണ്ഡിമലയിലെ ക്ഷേത്രത്തിൽ ചാമുണ്ഡീദേവിക്ക് സ്വർണരഥം പണികഴിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ.

ചാമുണ്ഡിമലയിലെ ക്ഷേത്രത്തിൽ ചാമുണ്ഡീദേവിക്ക് സ്വർണരഥം പണികഴിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ.

by admin

ബെംഗളൂരു : മൈസൂരുവിലെ ചാമുണ്ഡിമലയിലെ ക്ഷേത്രത്തിൽ ചാമുണ്ഡീദേവിക്ക് സ്വർണരഥം പണികഴിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ.ഇതിനുള്ള പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ ഹിന്ദു റിലിജസ് എൻഡോവ്‌മെൻ്റ് വകുപ്പിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. മരത്തിൽ നിർമിച്ച രഥമാണ് നിലവിലുള്ളത്.

100 കോടിയോളം രൂപ ചെലവിലായിരിക്കും സ്വർണരഥ നിർമാണം. പദ്ധതി യാഥാർഥ്യമായാൽ അടുത്ത വർഷത്തെ മൈസൂരു ദസറയ്ക്ക് ചാമുണ്ഡീദേവിയെ എഴുന്നള്ളിക്കുക സ്വർണരഥത്തിലായിരിക്കും.നിയമനിർമാണ കൗൺസിൽ അംഗം ദിനേഷ് ഗൂളിഗൗഡ നൽകിയ നിവേദന പ്രകാരമാണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്. രഥം നിർമിക്കാൻ ഭക്തജനങ്ങളുടെ സംഭാവനകൂടി സ്വീകരിക്കാമെന്ന് ദിനേഷ് നിർദേശിച്ചിരുന്നു. ഇപ്പോഴുള്ള രഥം 1982-ൽ നിർമിച്ചതാണ്.കോയമ്പത്തൂരിലെ ഭക്തരാണ് ഇത് നിർമിച്ചത്. കാലപ്പഴക്കത്താൽ ഇതിന് ക്ഷയം സംഭവിച്ചിട്ടുണ്ട്

ഒരുമിച്ച്‌ കുളിക്കാത്തതില്‍ പിണക്കം, ചോറ് വാരിക്കൊടുത്തില്ലെങ്കില്‍ മര്‍ദനം’; ട്വിസ്റ്റുകളൊടുങ്ങാതെ പന്തീരാങ്കാവ് കേസ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ വീണ്ടും വൻ ട്വിസ്റ്റ്. പരാതിക്കാരിയും പ്രതിയായ ഭർത്താവും ഒത്തുതീർപ്പായതോടെ കേസ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു.എന്നാല്‍, ഒന്നര മാസത്തിന് ശേഷം അതേ യുവതി വീണ്ടും ഇന്ന് ഭർത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.മീൻ കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഭർത്താവായ രാഹുല്‍ പി ഗോപാല്‍ മർദിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആരോപണം. അമ്മയെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ ഭർത്താവ് ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്.

മദ്യലഹരിയില്‍ രാഹുല്‍ മൊബൈല്‍ ചാർജറിന്റെ കേബിള്‍ കഴുത്തിലിട്ട് മുറുക്കിയെന്നായിരുന്നു ആദ്യം നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്. സ്‌ത്രീധനമായി കൂടുതല്‍ പണവും കാറും ആവശ്യപ്പെട്ടുവെന്നും അന്ന് ആ രോപിച്ചിരുന്നു. ഒരുമിച്ച്‌ കുളിക്കാത്തതില്‍ രാഹുല്‍ പിണങ്ങിയെന്നും ചോറ് വാരിക്കൊടുക്കാൻ നിർബന്ധിച്ചെന്നുമെല്ലാം യുവതി അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് രാഹുല്‍ ഭാര്യയായ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ മർദിച്ചത്. ഇന്നലെയും മർദനം തുടർന്നു. യുവതിയുടെ ഇടത്തേ കണ്ണിനും ചുണ്ടിനുമൊക്കെ മുറിവേറ്റു. അവശയായതോടെ ആംബുലൻസ് വിളിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. യുവതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ രാഹുല്‍ അവിടെ നിന്ന് മുങ്ങി.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസ് ആശുപത്രിയിലെത്തി, യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിനോട് ആദ്യം യുവതി ആവശ്യപ്പെട്ടത് എറണാകുളത്തെ തന്റെ വീട്ടിലേക്ക് പോകണമെന്നായിരുന്നു. തുടർന്ന് യുവതി പരാതി നല്‍കി. പിന്നാലെ രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ രാഹുലിനെതിരെ വധശ്രമം, ഗാർഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group