ബെംഗളൂരു: ജലക്ഷാമം രൂക്ഷമാവുന്നത് മുന്നില്‍ കണ്ട് വെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പിഴ ഈടാക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ.കാർ കഴുകുന്നത്, ഉദ്യാന പരിപാലനം, കെട്ടിട നിർമ്മാണം തുടങ്ങിയവയ്ക്ക് അനാവശ്യമായി ജലം എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയായി 500 രൂപ ചുമത്താനാണ് തീരുമാനം. ജല വിതരണത്തിനായി എത്തുന്ന ടാങ്കറുകള്‍ വിതരണ വില വർദ്ധിപ്പിച്ചതോടെയാണ് അസാധാരണ നീക്കവുമായി കർണാടക സർക്കാർ രംഗത്തെത്തിയത്.താപനില ഉയർന്നതിനാല്‍ കർണാടകയില്‍ കുടിവെള്ളം വേണ്ട വിധത്തില്‍ ലഭ്യമല്ലാത്ത സ്ഥിതിയിലാണ്.
ഏകദേശം മൂവായിരത്തോളം കുഴല്‍ കിണറുകളാണ് വരണ്ടു പോയത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഇപ്പോള്‍ വെള്ളം ഉപയോഗിക്കുന്നതില്‍ പരിധി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കർണാടക സർക്കാർ അറിയിച്ചു.
ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല; സുഹൃത്തുക്കള്‍ 40കാരനെ കൊന്ന് കുളത്തില്‍ തള്ളി
ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച 40കാരനെ സുഹൃത്തുക്കള്‍ ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ തള്ളി.രാജസ്ഥാനിലെ ബാരൻ ജില്ലാ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ രണ്ടു പേർ പിടിയിലായി.ഓം പ്രകാശ് ഭൈരവ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ബാരൻ പൊലീസ് സൂപ്രണ്ട് രാജ് കുമാർ ചൗധരി പറഞ്ഞു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ മുരളീധരൻ പ്രജാപതി, സുരേന്ദ്ര യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 26നാണ് മൃതദേഹം കണ്ടെത്തിയത്.സംഭവ ദിവസം പ്രജാപതിയുടെ സഹോദരി താമസിക്കുന്ന ഗ്രാമത്തില്‍ പോയി മടങ്ങുകയായിരുന്നു മൂവരും. വഴിയില്‍ വെച്ച് മൂവരും മദ്യപിച്ചു.
ഇതിനിടയിലാണ് പ്രജാപതിയും സുരേന്ദ്ര യാദവും ചേർന്ന് ഒാം പ്രകാശിനെ തങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചത്.എന്നാല്‍, ഓം പ്രകാശ് ഇത് വിസമ്മതിച്ചു. ഇത് ഇരുവരെയും പ്രകോപിപ്പിച്ചു. ഇതോടെ മർദനം ആരംഭിച്ചു. ഓം പ്രകാശ് മരിച്ചെന്ന് മനസ്സിലായതോടെ മൃതദേഹം സമീപത്തെ കുളത്തില്‍ തള്ളി ഇരുവരും സ്ഥലംവിടുകയായിരുന്നു