Home Featured ലോകത്തെ മികച്ച കാപ്പി; രണ്ടാം സ്ഥാനം നേടി ഇന്ത്യൻ ഫില്‍ട്ടര്‍ കോഫി

ലോകത്തെ മികച്ച കാപ്പി; രണ്ടാം സ്ഥാനം നേടി ഇന്ത്യൻ ഫില്‍ട്ടര്‍ കോഫി

ഇന്ത്യക്കാരുടെ ജീവിതത്തില്‍ ചായയുടെയും കോഫിയുടെയും സ്വാധീനം പ്രത്യേകിച്ച്‌ പറയേണ്ട കാര്യമില്ല. എല്ല കോഫി പ്രേമികള്‍ക്കും സന്തോഷം നല്‍കുന്ന ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.പ്രശസ്ത ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ മികച്ച 38 കോഫികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ‘ഇന്ത്യൻ ഫില്‍ട്ടർ കോഫി.’ പട്ടികയില് ഒന്നാം സ്ഥാനം ക്യൂബന് എസ്പ്രസ്സോ കോഫിയ്ക്കാണ്. ഡാർക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയും ഉപയോഗിച്ച്‌ തയ്യാറാക്കുന്ന മധുരമുള്ള എസ്പ്രസ്സോ ഷോട്ടാണ്, ക്യൂബന് എസ്പ്രസ്സോ.ഇന്ത്യയില്‍ പ്രശസ്തമായ ഫില്‍ട്ടർ കോഫി, കേരളത്തിലും ജനപ്രിയമാണ്. ദക്ഷിണേന്ത്യയിലെ സമൃദ്ധമായ തോട്ടങ്ങളില്‍ വിളയുന്ന അറബിക്ക, റോബസ്റ്റ ഇനങ്ങളായ കാപ്പിക്കുരുക്കള്‍ സംയോജിപ്പിച്ചാണ് ഫില്‍ട്ടർ കോഫി തയ്യാറാക്കുന്നത്.

മറ്റ് സാധാരണ കോഫികളുമായി താരതമ്യപ്പെടുത്തുമ്ബോള്‍, ഇന്ത്യൻ ഫില്‍ട്ടർ കോഫിയില്‍, കൂടുതല്‍ കഫീൻ അടങ്ങിയിട്ടുണ്ട്.ഫില്‍ട്ടർ കോഫി എങ്ങനെ തയ്യാറാക്കാം?ചേരുവകള്‍കാപ്പിപ്പൊടി: ഇരുണ്ട വറുത്ത കാപ്പിക്കുരു മിശ്രിതം, കാപ്പിപ്പൊടിയില് മണത്തിനും സ്വാദിനും വേണ്ടി ചേര്ക്കുന്ന ചിക്കറി കലർത്തിയത്. കാപ്പിയുടെയും ചിക്കറിയുടെയും അനുപാതം വ്യക്തിഗത മുൻഗണനകളെ അടിസ്ഥാനമാക്കി ചേർക്കാം (സാധാരണയായി 80:20 അല്ലെങ്കില്‍ 70:30).വെള്ളംപാല്‍പഞ്ചസാരബ്രൂവിങ് രീതിഫില്‍ട്ടറിലെ കപ്പിലേക്ക് 2 മുതല്‍ 3 ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി ചേർക്കുക.

പ്ലങ്കർ അല്ലെങ്കില്‍ ഒരു പരന്ന സ്പൂണ്‍ ഉപയോഗിച്ച്‌ കാപ്പിപ്പൊടി മൃദുവായി ക്രമീകരിക്കുക.ടാംപ് ചെയ്ത കാപ്പിപ്പൊടിയില്‍ ചൂടുവെള്ളം ഒഴിക്കുക. (ഈ പ്രക്രിയ ശക്തമായ കാപ്പി തിളപ്പിച്ചെടുക്കുന്നു)താഴെ വച്ച പാത്രത്തില്‍ നിറയുന്ന കാപ്പി കപ്പിലേക്ക് മാറ്റുക.ഉണ്ടാക്കുന്ന രീതിപാല്‍ തിളപ്പിക്കുക. ക്രീം ഘടന ഉണ്ടാകുന്നതു വരെയും പാല്‍ കുറുക്കുക.നേരത്തെ തയ്യാറാക്കിയ കാപ്പി മിശൃതത്തിലേക്ക്, തിളപ്പിച്ച പാല്‍ സാവധാനം ചേർക്കുക.രുചി അടിസ്ഥാനമാക്കി അനുപാതം ക്രമീകരിക്കുക.ആവശ്യമെങ്കില്‍, രുചിക്കനുസരിച്ച്‌ കാപ്പി-പാല്‍ മിശ്രിതത്തിലേക്ക് പഞ്ചസാര ചേർക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group