ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെപശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി കർണാടക സർക്കാർ.അന്താരാഷ്ട്ര കായികമത്സരങ്ങൾ അടക്കമുള്ളവ അരങ്ങേറുമ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾക്കാണ് രൂപംനൽകുന്നത്. കരടുബിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഓർഡിനൻസ് പുറപ്പെടുവിക്കും.
വൻ ആഘോഷപരിപാടികൾക്കും സമ്മേളനങ്ങൾക്കും ആരോഗ്യവിഭാഗത്തിന്റെ അനുമതി നിർബന്ധമാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. വലിയ പരിപാടികൾ നടത്തുന്നയിടങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സേവനം ലഭ്യമാക്കിയാൽമാത്രമായിരിക്കും ആരോഗ്യവിഭാഗത്തിൻ്റെ അനുമതി ലഭിക്കുക.ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായികമത്സരങ്ങൾ, വലിയ ആഘോഷപരിപാടികൾ, രാഷ്ട്രീയപ്പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുതിയ ചട്ടത്തിലുണ്ടാകും.
ഒാരോ പരിപാടിയിലും പങ്കെടുപ്പിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.വിവാഹപ്പാർട്ടികളും ചട്ടത്തിനുകീഴിൽ വരും.അതേസമയം, വ്യാപാരമേളകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് പുതിയ ചട്ടം ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. ഉടൻതന്നെ നിയമം പ്രാബല്യത്തിൽവരുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.വ്യാപാരമേളകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് പുതിയ ചട്ടം ബാധകമല്ലെന്ന് മന്ത്രി
ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമില്ല; ഭര്‍ത്താവിനെ വെട്ടിക്കൊന്ന് യുവതി
വിവാഹം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുളളില്‍ 54-കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഇരുപത്തിയേഴുകാരിയായ യുവതി.മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണ ഇംഗിള്‍ എന്ന യുവതിയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെ എന്നയാളെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.ഭര്‍ത്താവുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമില്ലായിരുന്നെന്നും തന്റെ അഭിപ്രായം മാനിക്കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി.അനിലിന്റെ ആദ്യ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്മക്കളുണ്ട്. അനില്‍ അസുഖ ബാധിതനായതോടെയാണ് പുനര്‍വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മെയ് പതിനേഴിനായിരുന്നു സതാര ജില്ലയിലെ വാഡി ഗ്രാമത്തില്‍ നിന്നുളള രാധികയുമായുളള വിവാഹം.
ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്നും സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കടുംകൈ ചെയ്തതെന്നുമാണ് യുവതി പൊലീസിന് നല്കിയ മൊഴി. എന്നാല്‍ പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വെളളിയാഴ്ച്ചയോടെ ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.