കോവിഡ് -19 പോസിറ്റിവിറ്റി നിരക്കും മരണവും ഇപ്പോഴും പല ജില്ലകളിലും കൂടുതലായതിനാൽ മെയ് 24 ന് ശേഷം ലോക്ക്ഡൗൺ നീട്ടാൻ കർണാടക സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ജൂൺ ആദ്യ വാരത്തോടെ രണ്ടാമത്തെ തരംഗം ശമിച്ചേക്കാമെന്നതിന് ചില സൂചനകളുണ്ട്, എന്നാൽ വിദഗ്ദ്ധർ സർക്കാരിനോട് ജാഗ്രത പുലർത്തുന്ന സമീപനം ശുപാർശ ചെയ്തിട്ടുണ്ട്.
അടുത്ത ആഴ്ചകളിൽ ബംഗളുരുവിൽ കോവിഡ് നിയന്ത്രണ വിധേയമായേക്കും ; പ്രതീക്ഷ നൽകി മന്ത്രി
ഇന്നലെ മാത്രം കർണാടകയിൽ റിപ്പോർട്ട് ചെയ്തത് 35,297 കോവിഡ് കേസുകളും, 344 മരണവും ആണ്. ഇത്തരത്തിൽ ദിനം പ്രതി കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാർ ലോക്ക്ഡൗൺ നീട്ടാൻ ആലോചിക്കുന്നത്