ബെംഗളൂരു: തെരുവു നായ്‌ക്കളെ പരിപാലിക്കുന്നതിനും ദത്തെടുക്കുന്നതിനും പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സേവനം വികസിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ബൊമ്മൈ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. മൃഗ സ്‌നേഹികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്ത് നായ്‌ക്കളെ ദത്തെടുക്കാനുള്ള അവസരമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍
നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജെനറ്റിക് റിസോഴ്സസ് (എന്‍ബിഎജിആര്‍) മുധോള്‍ ഹൗണ്ട് ഡോഗ് ബ്രീഡിനെ ഇന്ത്യന്‍ നാടന്‍ ഇനമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഇനത്തെ വികസിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും മൃഗങ്ങളുടെ ക്ഷേമത്തിനുമായി മൃഗക്ഷേമ ബോര്‍ഡിന് അഞ്ച് കോടി രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ ചികിത്സയ്‌ക്കായി ബെംഗളൂരുവില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളും ആരംഭിക്കും.
കര്‍ണാടക നിയമസഭയില്‍ ചെവിയില്‍ പൂവച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍
ബംഗളൂരു> കര്‍ണാടകത്തില്‍ ബജറ്റ് അവതരണ ദിവസം കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്തിയത് ചെവിയില്‍ പൂവച്ച്. ബിജെപി സര്‍ക്കാരിന്റെ ബജറ്റിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് അംഗങ്ങള്‍ പൂവച്ച് വന്നത്.
കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാതെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള മറ്റൊരു ബജറ്റ് അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
അതിനാലാണ് പൂവച്ച് വന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബജറ്റ് അവതരിപ്പിക്കുംമുമ്ബുതന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടങ്ങി. പിന്നീട് സ്പീക്കര്‍ ആവശ്യപ്പെട്ട പ്രകാരം ബജറ്റ് അവതരണവുമായി സഹകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്ബുള്ള ബിജെപി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്.