ബെംഗളൂരു : ഔട്ടർ റിങ് റോഡിലെ (ഒആർആർ)അതിരൂക്ഷമായ ഗതാഗതത്തിരക്കിന് പരിഹാരംകാണാൻ ഐടി കമ്പനിയായ വിപ്രോയുടെ സഹായംതേടി സംസ്ഥാനസർക്കാർ. ഒആർആറിലെ ഇബ്ലൂർ ജങ്ഷനിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് വിപ്രോയുടെ കാമ്പസിലൂടെ വാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യ വിപ്രോ സ്ഥാപകൻ അസിം പ്രേംജിക്ക് അയച്ച കത്തിലാണ് അഭ്യർഥന മുന്നോട്ടുവെച്ചത്.ഇതിനായി കമ്പനിയുമായി പ്രത്യേകധാരണയുണ്ടാക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിപ്രോ കാമ്പസിലൂടെ വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചാൽ ഒആർആറിലെ ഗതാഗതത്തിരക്കിന് 30 ശതമാനം കുറവുണ്ടാകുമെന്ന വിദഗ്‌ധാഭിപ്രായത്തെത്തുടർന്നാണ് സർക്കാർ ഈ ആവശ്യമുന്നയിച്ചത്. സുരക്ഷാവിഷയങ്ങൾ പരിഗണിച്ച് അതിൻ്റെയടിസ്ഥാനത്തിൽ വാഹനങ്ങൾ കടന്നുപോകാൻ ക്രമീകരണംചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഐടി മേഖലയുൾപ്പെടുന്ന ഒആർആറിലെ ഗതാഗതപ്രശ്‌നം സർക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്.
ഈ പ്രശ്നം ചൂണ്ടിക്കാട്ടി ബ്ലാക്ക് ബക്ക് കമ്പനി ഓഫീസ് ഇവിടെനിന്ന് മാറ്റാൻപോകുകയാണെന്ന് പ്രഖ്യാപിച്ചത് വിവാദമായി.കമ്പനിയെ വിശാഖപട്ടണത്തേക്ക് ആന്ധ്ര സർക്കാർ ക്ഷണിച്ചത് ഇരുസർക്കാരുംതമ്മിലുള്ള തർക്കത്തിനും കാരണമായി. കുഴികൾനിറഞ്ഞ നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ വൻപ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഇതോടെ 1100 കോടി രൂപ മുടക്കി റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താൻ നടപടിയാരംഭിച്ചിരിക്കുകയാണ്.
പരിവാഹൻ സൈറ്റിലും കൃത്രിമത്വം; വിറ്റത് ആഡംബരക്കാറുകള്‍, കോടികളുടെ നികുതിവെട്ടിപ്പ്
റേഞ്ച് റോവർ ഡിഫൻഡർ 110, നിസ്സാൻ പട്രോള്‍, ടോയോട്ട പ്രാഡോ, ലാൻഡ് ക്രൂസർ, ലെക്‌സസ് തുടങ്ങിയ ആഡംബര എസ്‌യുവികളാണ് ഭൂട്ടാനില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.ഇവ ആദ്യം ഭൂട്ടാനിലെത്തിച്ചശേഷം സെക്കൻഡ്ഹാൻഡ് വാഹനം എന്നനിലയ്ക്കാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുക. വാഹനം കണ്ടെയ്‌നറുകളിലോ പാർട്‌സുകളാക്കിയോ എത്തിക്കുകയാണ് പതിവ്. ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരി എന്നനിലയില്‍ പെർമിറ്റ് വാങ്ങി ഓടിച്ചും അതിർത്തികടത്താറുണ്ട്.
ഇന്ത്യയില്‍ ഉപേക്ഷിച്ച് തിരികെപ്പോകും. ഈ വാഹനങ്ങള്‍ ഹിമാചല്‍പ്രദേശിലെ ആർടിഒ ഓഫീസുകളില്‍ വ്യാജമായി രജിസ്റ്റർചെയ്യും. ഇതിനുശേഷമാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്.ഭൂട്ടാനില്‍ സെക്കൻഡ് ഹാൻഡ് വിപണിയില്‍ അഞ്ചുമുതല്‍ 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് കേരളത്തിലെത്തുമ്ബോള്‍ 25 മുതല്‍ 70 ലക്ഷം രൂപവരെയാണ് വില. വാഹനങ്ങള്‍ക്ക് ഏറെ പഴക്കമുണ്ടാകില്ല. ഫിറ്റ്‌നസോ, ഇൻഷുറൻസോ ആദ്യ രജിസ്‌ട്രേഷൻ ഉടമയോ ഇവയ്ക്കുണ്ടാകില്ല. രൂപമാറ്റവും നടത്തിയിട്ടുണ്ടാകും. ഹിമാചലില്‍ രജിസ്റ്റർചെയ്യുമ്ബോള്‍ രണ്ടാം ഉടമയായിട്ടാണ് ചെയ്യുന്നത്. ഇതും വ്യജപേരിലാകും.