ബെംഗളൂരു: ഒമിക്രോണ്‍ സ്ഥിരീകരിച്ച വിദേശി രാജ്യം വിട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക.
ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഒമിക്രോണ്‍ സ്ഥിരീകരിച്ച വിദേശിയുടെ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയശേഷം വിലാസം ലഭ്യമല്ലാത്ത യാത്രക്കാരെക്കുറിച്ച് അന്വേഷിക്കുമെന്നും റവന്യൂമന്ത്രി ആര്‍. അശോക പറഞ്ഞു.