ബെംഗളൂരു : സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായി രണ്ട് പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. ഇലവേറ്റ്-2024, കർണാടക ആക്സലറേഷൻ നെറ്റ് വർക്ക് എന്നീ പദ്ധതികളാണ് തുടങ്ങിയത്.ആരംഭദശയിലുള്ള സ്റ്റാർട്ടപ്പുകളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഫണ്ട് സ്വരൂപിക്കുന്നതാണ് ആദ്യ പദ്ധതി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനുള്ള മെൻ്റർഷിപ്പ് ലഭ്യമാക്കുക, മാർക്കറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഫണ്ടിങ് സാധ്യത തുറന്നു കൊടുക്കുക തുടങ്ങിയവയാണ് രണ്ടാമത്തെ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതികളുടെ ഉദ്ഘാടനം ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ നിർവഹിച്ചു.
ജയിലില്‍ കിടക്കാൻ താത്പ്പര്യമില്ല; കൊല്ലത്ത് സ്ത്രീപീഡനക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ വച്ച് സ്വയം കഴുത്ത് മുറിച്ചു
സ്ത്രീ പീഡനക്കേസിലെ കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം കുമ്മിള്‍ സ്വദേശിയായ റിജുവാണ് കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് സ്വയം കഴുത്ത് മുറിച്ചത്.സ്ത്രീയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു റിജു. വാറണ്ടായതോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചത്.2012ല്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രതിയാണ് റിജു. കേസിൻ്റെ വിചാരണാ നടപടികള്‍ക്കായി പ്രതി കോടതിയില്‍ ഹാജരായില്ല. ഇതോടെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നാണ് കടയ്ക്കല്‍ പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയത്.
സ്റ്റേഷനിലെത്തിയ റിജു കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് അപ്രതീക്ഷിതമായി കഴുത്ത് മുറിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തില്‍ 12 തുന്നലിട്ടു. ബ്ലേഡ് ആഴത്തില്‍ ഇറങ്ങാത്തതിനാല്‍ മാത്രം ജീവൻ രക്ഷിക്കാനായി.ജയിലില്‍ കിടക്കാൻ താത്പ്പര്യമില്ലാത്തതിനാലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് റിജുവിൻറെ മൊഴി. സ്ഥിരം കുറ്റവാളിയാണ് റിജുവെന്ന് കടയ്ക്കല്‍ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.