ബംഗളൂരു: പുതിയ സംസ്ഥാന ബജറ്റ് പ്രഖ്യാപനവുമായി കര്‍ണ്ണാടക സര്‍ക്കാര്‍. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസംതോറും 2,000 രൂപയുടെ സാമ്ബത്തിക സഹായം ചെയ്യാനുളള പദ്ധതി വരുന്ന സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ അടക്കം വാങ്ങാന്‍ ഈ തുക പ്രയോജപ്പെടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന് പിറകെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകള്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് ബംഗളൂരുവിലെ റാലിക്കിടെ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയേയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു.
75 വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ചെയ്യാത്ത ജനക്ഷേമ പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്.കല്‍ബുറുഗി, യാദഗിരി ജില്ലകളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്തി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും.
ജല്‍ജീവന്‍ മിഷന്റെ കീഴില്‍ യാദഗിരി ജില്ലയില്‍ നടപ്പിലാക്കുന്ന ജലസേചന- കുടിവെള്ള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കലിടും.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
വിഡിയോ കോളിനിടെ കാമുകിയെ സാക്ഷിയാക്കി കാമുകന്‍ തൂങ്ങി മരിച്ചു
ഭുവനേശ്വര്‍: കാമുകിയുമായുള്ള വിഡിയോ കോളിനിടെ കാമുകന്‍ തൂങ്ങിമരിച്ചു. ഒഡീഷയിലെ സന്ദാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ജാജ്പൂര്‍ ജില്ലയിലെ ധമശാല സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ മനോജ്കുമാര്‍ ബെഹ്‌റ (23) ആണ് സ്വന്തം മുറിയില്‍ ജീവനൊടുക്കിയത്.
ഒഡീഷയിലെ കട്ടക്ക് ശ്രീ ശ്രീ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എം.സി.എ വിദ്യാര്‍ഥിയായ മനോജ് കുമാര്‍ സന്ദാപൂരില്‍ വാടകക്ക് താമസിക്കുകയായിരുന്നു. വാടക വീട്ടില്‍ നിന്നു അധികം അകലെയല്ലാതെ താമസിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് പ്രണയത്തിലായിരുന്നു.
ലാപ്‌ടോപ്പില്‍ വിഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്കെയാണ് മനോജ് കുമാര്‍ പെട്ടെന്ന് എഴുന്നേറ്റ് മുറി അകത്ത് നിന്ന് പൂട്ടിയത്. കാമുകി നോക്കിനില്‍ക്കെ ഇയാള്‍ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങി. ഭയന്ന് വിറച്ച പെണ്‍കുട്ടി സമയം കളയാതെ കാമുകന്‍റെ വീട്ടിലേക്ക് ഓടി.
യുവാവിന്‍റെ വീട്ടിലേക്കെത്തിയ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാരും ഓടിയെത്തി. വാതില്‍ തകര്‍ത്ത് യുവാവിനെ എസ്.സി.ബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മനോജിനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.