ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍.190 കിലോമീറ്റര്‍ തുരങ്കം നിര്‍മിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്, ഇതിനായി 45 ദിവസത്തിനുള്ളില്‍ ടെൻഡര്‍ വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.
നിലവില്‍ എട്ട് കമ്ബനികള്‍ ഇതിന് യോഗ്യത നേടിയിട്ടുണ്ടെന്നും ഈ കമ്ബനികള്‍ സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആറിയിച്ചു. വലിയ പദ്ധതിയായതിനാല്‍ വൻതുക ആവശ്യമാണ്, അതിനാല്‍ പദ്ധതി പല ഘട്ടമായെ നടപ്പാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടണല്‍ റോഡ് എങ്ങനെയായിരിക്കണം, എത്രവരി പാതയാകണം, എവിടെ നിന്ന് തുടങ്ങണം, അവസാനിക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഈ കമ്ബനികള്‍ പഠനം നടത്തി റിപ്പോര്‍ട്ട് ചെയ്യുമെന്നും, നഗരത്തിലുടനീളം ഇത് വികസിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നിലവില്‍ ഞങ്ങള്‍ 190 കിലോമീറ്റര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബെല്ലാരി റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, എസ്റ്റീം മാള്‍ ജംഗ്ഷൻ മുതല്‍ മേഖ്രി സര്‍ക്കിള്‍, മില്ലര്‍ റോഡ്, ചാലൂക്യ സര്‍ക്കിള്‍, ട്രിനിറ്റി സര്‍ക്കിള്‍, സര്‍ജാപൂര്‍ റോഡ്, ഹൊസൂര്‍ റോഡ്, കനകപുര റോഡ് കൃഷ്ണ റാവു പാര്‍ക്ക്, മൈസൂര്‍ റോഡ് മുതല്‍ സിര്‍സി സര്‍ക്കിള്‍ വരെ , മഗഡി റോഡ്, തുംകുരു റോഡ് മുതല്‍ യശ്വന്ത്പൂര്‍ ജംഗ്ഷൻ, ഔട്ടര്‍ റിങ് റോഡ്, ഗോരഗുണ്ടേപാള്‍യ, കെആര്‍ പുരം, സില്‍ക്ക് ബോര്‍ഡ് പ്രദേശങ്ങള്‍ ഇതിനായി കണ്ടെത്തി. മുൻഗണനാടിസ്ഥാനത്തിലാണ് ഈ മേഖലകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ടണല്‍ റോഡ് എവിടെ, എങ്ങനെ നിര്‍മ്മിക്കാമെന്ന് കമ്ബനികള്‍ പഠനം നടത്താൻ പോകുകയാണ്,” അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിന് നാലുവരി തുരങ്കപാതയെങ്കിലും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാത്രമല്ല മഴക്കാലം അവസാനിക്കുന്നതോടെ, മഴവെള്ളം ഒഴുകുന്നതിനുള്ള ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള പ്രധാന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാൻ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കാനുള്ള ചുമതല ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ നഗരത്തിലുണ്ടായ വൻ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും ട്രാഫിക് പോലീസുമായും വിഷയം ചര്‍ച്ച ചെയ്തതായും ശിവകുമാര്‍ പറഞ്ഞു.