Home Featured കൊല്ലപ്പെട്ട പ്രവർത്തകന്‍റെ താല്‍ക്കാലിക ജോലി റദ്ദാക്കിയ തീരുമാനം മാറ്റി കർണ്ണാടക സർക്കാർ

കൊല്ലപ്പെട്ട പ്രവർത്തകന്‍റെ താല്‍ക്കാലിക ജോലി റദ്ദാക്കിയ തീരുമാനം മാറ്റി കർണ്ണാടക സർക്കാർ

by admin

ബെംഗളൂരു: അടുത്തിടെ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്‍റെ ഭാര്യയ്ക്ക് സർക്കാർ വകുപ്പിൽ നല്‍കിയ താല്‍ക്കാലിക ജോലി റദ്ദാക്കിയ തീരുമാനം മാറ്റി കർണ്ണാടക സർക്കാർ.  ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്‍റെ ഭാര്യ നൂതൻ കുമാരിയുടെ നിയമന ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരുന്നു. നിയമനം റദ്ദാക്കി ഒരു ദിവസത്തിന് ശേഷം വീണ്ടും  നൂതൻ കുമാരിക്ക് ജോലി നല്‍കുന്നതായി സിദ്ധരാമയ്യ അറിയിച്ചു. മാനുഷിക കാരണങ്ങളിലാണ് ജോലി തിരികെ നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പുതിയ സർക്കാർ വന്നതിന് ശേഷം, മുൻ സർക്കാർ നിയമിച്ച താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് സ്വാഭാവിക നടപടിയാണെന്ന് സിദ്ധരാമയ്യ  ട്വീറ്റിൽ വ്യക്തമാക്കി. പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ മാത്രമല്ല, 150 ലധികം കരാർ തൊഴിലാളികളെ ഇതിനകം സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇതിൽ സർക്കാർ ഇടപെടലില്ല. എന്നാൽ നൂതൻ കുമാരിയുടേത്  പ്രത്യേക കേസായി പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ  വീണ്ടും നിയമിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്‍റെ ഭാര്യക്ക് കഴിഞ്ഞ വർഷം ജോലി നല്‍കിയത്.  ദക്ഷിണ കന്നഡയിലെ മംഗളുരുവിലെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതൻ കുമാരിക്ക്  നിയമനം നൽകിയിരുന്നത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്‍റായിട്ടായിരുന്നു നിയമനം. എന്നാല്‍ പുതിയതായി അധികാരമേറ്റ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങൾ റദ്ദാക്കുകയായിരുന്നു.  2022 ജൂലൈ 26 നാണ് നൂതന്‍റെ ഭർത്താവ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. കേസ് ദേശീയ അന്വേഷണ ഏജൻസിയാണ് അന്വേഷിക്കുന്നത്. പ്രവീണിന്‍റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവിട്ടു വീട് നിർമിച്ചു നൽകിയിരുന്നു. 

സ്കൂളില്‍ വെച്ച്‌ അധ്യാപകര്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

അയോധ്യ: യു.പിയിലെ അയോധ്യയില്‍ പതിനഞ്ചുവയസുകാരിയെ അധ്യാപകരും മാനേജരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി.

വെള്ളിയാഴ്ചയാണ് ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളില്‍ വച്ച്‌ പത്താം ക്ലാസുകാരിയെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്യുകയും കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിൻസിപ്പലിനും കായിക അധ്യാപകനും മാനേജര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്കൂള്‍ മാനേജറായ ബ്രിജേഷ് യാദവ്, പ്രിൻസിപ്പാള്‍ റാഷ്മി ഭാട്ടിയ, സ്കൂളിലെ കായികാധ്യാപകൻ അഭിഷേക് കനൗജിയ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തന്റെ മകളെ അധ്യാപകര്‍ വിളിച്ച്‌ വരുത്തി പീഡിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. വേനലവധിക്കായി സ്കൂള്‍ അടച്ചിരിക്കുന്ന സമയത്ത് പ്രിൻസിപ്പാളിന്റെ നിര്‍ദേശ പ്രകാരമാണ് അന്നേദിവസം സ്‌കൂളില്‍ എത്തിയതെന്നും തന്റെ മകളെ ഇല്ലാതാക്കിയവരെ വെറുതെവിടരുതെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണം വഴിതെറ്റിക്കാൻ സ്കൂള്‍ പ്രിൻസിപ്പലും സംഘവും ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ രക്തക്കറ ഇവര്‍ വെള്ളമൊഴിച്ച്‌ കഴുകി വൃത്തിയാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group