Home കേരളം ശബരിമലയിലെ ഭക്തജനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ അടിയന്തര ആരോ​ഗ്യ മുന്നറിയിപ്പ് ; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം

ശബരിമലയിലെ ഭക്തജനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ അടിയന്തര ആരോ​ഗ്യ മുന്നറിയിപ്പ് ; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം

by admin

ബെം​ഗളൂരു: ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ അടിയന്തര ആരോഗ്യ മുന്നറിയിപ്പ്. അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ കേരളത്തിൽ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പമ്പയിലടക്കം കുളിക്കുമ്പോള്‍ മൂക്കിൽ ക്ലിപ് ഇടണമെന്നും, മൂക്കിലേക്ക് വെള്ളം കയറാത്തരീതിയിൽ മൂക്ക് പൊത്തിപിടിക്കണമെന്നും മുന്നറിയിപ്പുണ്ട്.പമ്പയിൽ കുളിക്കുമ്പോഴോ, ജലാശയങ്ങളുമായി സമ്പർക്കമുണ്ടാകുമ്പോഴോ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചു. ജലാശയങ്ങളിൽ മുങ്ങുമ്പോഴെല്ലാം, മൂക്ക് ക്ലിപ്പുകൾ ഉപയോഗിക്കാനോ അല്ലെങ്കിൽ മൂക്ക് മുറുകെ പിടിക്കാനോ മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു. ഇത് അമീബയുടെ പ്രവേശനം തടയാൻ സഹായിക്കും.

വെള്ളത്തിൽ സമ്പർക്കമുണ്ടായി ഏഴ് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.ശബരിമല ദര്‍ശനത്തിന് ശേഷം ദിവസങ്ങള്‍ക്കുളളിൽ പനി, കടുത്ത തലവേദന, ഛർദ്ദി, കഴുത്തുവേദന, മാനസികാവസ്ഥയിലോ പെരുമാറ്റത്തിലോയുള്ള മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അവഗണിക്കരുതെന്നും ചികിത്സയ്‌ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group