Home Featured ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 2,000 രൂപ; വന്‍ പ്രഖ്യാപനത്തിനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 2,000 രൂപ; വന്‍ പ്രഖ്യാപനത്തിനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍

by admin

ബംഗളൂരു: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസംതോറും 2,000 രൂപയുടെ സാമ്ബത്തിക സഹായം എത്തിക്കാനുള്ള പദ്ധതിയുമായി കര്‍ണ്ണാടക സര്‍ക്കാര്‍. വരുന്ന സംസ്ഥാന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ അടക്കം വാങ്ങാന്‍ ഈ തുക ഉപകാരപ്പെടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് 75 വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ നടപ്പിലാക്കാത്ത ജനക്ഷേമ പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്. സ്ത്രീ കേന്ദ്രീകൃതവും ജനക്ഷേമപരവുമായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് മുന്‍പ് ബസവരാജ് ബൊമ്മെ മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്ത്രികള്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് ബംഗളൂരുവിലെ റാലിക്കിടെ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയേയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ
നേതൃത്വത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കര്‍ണ്ണാടകയില്‍ നടപ്പിലാക്കുന്നത്. കല്‍ബുറുഗി, യാദഗിരി ജില്ലകളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്തി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. ജല്‍ജീവന്‍ മിഷന്റെ കീഴില്‍ യാദഗിരി ജില്ലയില്‍ നടപ്പിലാക്കുന്ന ജലസേചന- കുടിവെള്ള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കലിടും. കൂടാതെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. കല്‍ബുറഗി ജില്ലയിലെ പുതിയതായി രൂപീകരിച്ച റവന്യൂ വില്ലേജുകളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും നരേന്ദ്ര മോദി വിതരണം ചെയ്യും.

ട്രെയിനില്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ രണ്ട് ജവാന്മാര്‍ അറസ്റ്റില്‍

പട്‌ന: സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് ട്രെയിനില്‍ മോശമായി പെരുമാറിയ രണ്ട് ജവാന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാറിലെ ചപ്രയില്‍ രാജധാനി എക്സ്പ്രസിലാണ് സംഭവം. അസമിലെ ആര്‍മി ഉദ്യോസ്ഥനും ജമ്മു സ്വദേശിയുമായ അമര്‍ജീത് സിങ്, അരുണാചല്‍ പ്രദേശിലെ ഐ.ടി.ബി.പി ജവാനും പഞ്ചാബ് സ്വദേശിയുമായ മുകേഷ് കുമാര്‍ സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി ചപ്ര ജനറല്‍ റെയില്‍വേ പൊലീസ് അറിയിച്ചു.

സിക്കിമില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ന്യൂ ജല്‍പായ്ഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ വിദ്യാര്‍ഥികളോട് ദിബ്രുഗഡ്-ഡല്‍ഹി യാത്രാമധ്യേയാണ് ഇരുവരും മോശമായി പെരുമാറിയത്. മദ്യപിച്ചെത്തിയ പ്രതികള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ വിനികുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

‘ട്രെയിനിലെ ബി-11കോച്ചിലാണ് വിദ്യാര്‍ഥികളുമായി യാത്ര ചെയ്തത്. രണ്ട് ജവാന്മാരും ഇതേ കോച്ചിലായിരുന്നു. പെണ്‍കുട്ടികളോട് ഇവര്‍ മോശമായി പെരുമാറാന്‍ തുടങ്ങി. അശ്ലീല ചുവയോടെ സംസാരം തുടങ്ങിയപ്പോള്‍ ഉടന്‍ കോച്ച്‌ അറ്റന്‍റന്‍റിനെ വിവമറിയിച്ചു- വിനയ്കുമാര്‍ പറഞ്ഞു.

സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ആര്‍.പി.എഫും ജി.ആര്‍.പിയും ചപ്ര ജംങ്ഷനില്‍ പ്രതികളെ പിടികൂടാന്‍ കാത്തുനിന്നു. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും സംഭവം സ്ഥിരീകരിച്ച്‌ ചപ്ര എസ്.എച്ച്‌.ഒ രാജേഷ് കുമാര്‍സിങ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group